ടെല്‍ അവിവ്: ഇഞ്ചുറി ടൈമിലെ പെനല്‍റ്റിയിലൂടെ ലയണല്‍ മെസി അര്‍ജന്റീനയ്ക്ക് ഉറുഗ്വെയ്ക്കെതിരേയുള്ള സൗഹൃദ മത്സരത്തില്‍ 2-2ന് സമനില നല്കി. അര്‍ജന്റീയാണ് കളിയില്‍ മികച്ച തുടക്കമിട്ടത്. എന്നാല്‍ 34-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനി ഉറുഗ്വെയെ മുന്നിലെത്തിച്ചു. 63-ാം മിനിറ്റില്‍ അര്‍ജന്റീന സമനില നേടി. മെസിയുടെ ഫ്രീകിക്ക് വലയിലാക്കിയ സെര്‍ജിയോ അഗ്വേറോയാണ് സമനില നല്‍കിയത്. 69-ാം മിനിറ്റില്‍ ലൂയിസ് സുവാരസ് ഉറുഗ്വെക്ക് ലീഡ് നല്കി. അവസാനം പെനല്‍റ്റിയിലൂടെ മെസി അര്‍ജന്റീനയ്ക്ക് അര്‍ഹിച്ച സമനിലയും നല്കി.