മാങ്ങാട്ടുപറന്പ്: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ആദ്യമായിട്ടെത്തി. എറിഞ്ഞിട്ടത് റിക്കാർഡും. സബ് ജൂണിയർ ഷോട്ട്പുട്ട് മത്സരത്തിലാണ് കോതമംഗലം മാർ ബേസിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ഹെനിൻ എലിസബത്ത് മീറ്റ് റിക്കാർഡ് സ്ഥാപിച്ചത്. 2018 ൽ വിതുര ഗവ.വി ആൻഡ് എച്ച്എസ്എസിലെ ബി.എസ്. നിരഞ്ജന കൃഷ്ണ സ്ഥാപിച്ച 9.15 മീറ്റർ ദൂരമാണ് ഹെനിൻ മറികടന്നത്. 9.54 മീറ്ററാണ് ഹെനിൻ കുറിച്ച റിക്കാർഡ്.
കൊച്ചി ചുള്ളിക്കൽ കോയിൽക്കാരംപറന്പിൽ ഏബ്രാഹം ജോസഫ്-ടിഷ ഇമ്മാനുവൽ ദന്പതികളുടെ മകളാണ് ഹെനിൻ. ഷിബി മാത്യു, സി.ആർ. മധു, സന്തോഷ് ജോർജ് എന്നിവരാണ് ഹെനിന്റെ പരിശീലകർ. കൂടുതൽ മികവു കാട്ടാൻ ഹെനിന് കഴിയുമെന്നാണ് പരിശീലകരുടെ വിശ്വാസം.