+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ളി​ന്പി​ക് ക്ല​ബ്ബി​ന് ബി​ഗ് സ​ല്യൂ​ട്ട്!

മാ​ങ്ങാ​ട്ടു​പ​റ​ന്പ് (ക​ണ്ണൂ​ർ): മു​ൻ ഇ​ന്ത്യ​ൻ താ​ര​മാ​യ സി. ​ഹ​രി​ദാ​സി​ന്‍റെ കു​ട്ടി​ക​ൾ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്നു. 100, 400, ഹ​ർ​ഡി​ൽ​സ്
ഒ​ളി​ന്പി​ക് ക്ല​ബ്ബി​ന്  ബി​ഗ് സ​ല്യൂ​ട്ട്!
മാ​ങ്ങാ​ട്ടു​പ​റ​ന്പ് (ക​ണ്ണൂ​ർ): മു​ൻ ഇ​ന്ത്യ​ൻ താ​ര​മാ​യ സി. ​ഹ​രി​ദാ​സി​ന്‍റെ കു​ട്ടി​ക​ൾ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്നു. 100, 400, ഹ​ർ​ഡി​ൽ​സ്, ലോം​ഗ്ജം​പ് പോ​രാ​ട്ട​ങ്ങ​ളി​ലാ​യി ആ​റ് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ഹ​രി​ദാ​സി​ന്‍റെ പാ​ല​ക്കാ​ട് ഒ​ളി​ന്പി​ക് അ​ത്‌​ല​റ്റി​ക് ക്ല​ബ്ബി​ന്‍റെ കു​ട്ടി​ക​ൾ സ്വ​ന്ത​മാ​ക്കി. സീ​നി​യ​ർ ആ​ണ്‍കു​ട്ടി​ക​ളി​ൽ മീ​റ്റി​ലെ വേ​ഗ​മേ​റി​യ താ​ര​മാ​യ ആ​ർ.​കെ. സൂ​ര്യ​ജി​ത്തും (110 മീ​റ്റ​ർ ഹ​ർ​ഡി​ൽ), എ. ​രോ​ഹി​ത്തും ( 400, 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്) ഇ​ര​ട്ട സ്വ​ർ​ണം നേ​ടി.

ജൂ​ണി​യ​ർ ആ​ണ്‍കു​ട്ടി​ക​ളു​ടെ 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ ആ​ർ.​കെ. വി​ശ്വ​ജി​ത്ത്, സ​ബ് ജൂ​ണി​യ​ർ പെ​ണ്‍കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ ജി. ​താ​ര എ​ന്നി​വ​രും ഒ​ളി​ന്പി​ക് അ​ത്ല​റ്റി​ക് ക്ല​ബ്ബി​ലേ​ക്ക് സ്വ​ർ​ണ​മെ​ത്തി​ച്ചു. എ​സ്. കീ​ർ​ത്തി (ജൂ​ണി​യ​ർ പെ​ണ്‍ ലോം​ഗ്ജം​പ്) വെ​ള്ളി​യും ഫാ​സി​ൽ ഫ​റോ​ഖ് അ​ഹ​മ്മ​ദ് (ജൂ​ണി​യ​ർ ആ​ണ്‍ 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്) വെ​ങ്ക​ല​വും നേ​ടി.