ബ്രസീലിയ: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ കിരീടം ആതിഥേയരായ ബ്രസീലിന്. ഫൈനലില്‍ ബ്രസീല്‍ 2-1ന് മെക്സിക്കോയെ തോല്‍പ്പിച്ചു. അവസാന പത്ത് മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് ബ്രസീല്‍ ജയിച്ചത്.
നാലാം തവണയാണ് ബ്രസീല്‍ അണ്ടര്‍ 17 ലോക ചാമ്പ്യന്മാരാകുന്നത്. 66-ാം മിനിറ്റില്‍ മെക്സിക്കോയെ ബ്രയാന്‍ ഗോണ്‍സാലസ് മുന്നിലെത്തിച്ചു. മുഴുവന്‍ സമയം തീരാന്‍ ആറു മിനിറ്റുള്ളപ്പോള്‍ കിയോ ഹെര്ഹെ പെനല്‍റ്റിയിലൂടെ ബ്രസീലിനു സമനില നല്കി. പിന്നെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ലാറെസോ ആതിഥേയരുടെ വിജയവും ഉറപ്പിച്ചു. സെമി ഫൈനലില്‍ ഫ്രാന്‍സിനോട് 2-0ന് പിന്നിലായശേഷം മൂന്നു ഗോളടിച്ചാണ് ബ്രസീല്‍ ജയിച്ചത്.