തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിനു നടക്കുന്ന ഇന്ത്യ വെസ്റ്റിൻഡീസ് ടി 20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. അപ്പർ ടയർ ടിക്കറ്റുകൾക്ക് 1,000 രൂപയും ലോവർ ടയർ ടിക്കറ്റുകൾക്ക് 2,000 രൂപയും സ്പെഷൽ ചെയർ ടിക്കറ്റുകൾക്ക് 3,000 രൂപയും എക്സിക്യൂട്ടീവ് പവലിയനിൽ (ഭക്ഷണമുൾപ്പെടെ) 5,000 രൂപയുമാണ് ടിക്കറ്റ് നിരക്ക് (ജിഎസ്ടിയും കേരള പ്രളയ സെസും ഉൾപ്പെടെയാണു തുക). ഒരാൾക്ക് ഒരു ഇ മെയിൽ ഐഡിയിൽനിന്നും ഒരു മൊബൈൽ നന്പറിൽനിന്നും ആറ് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. സ്റ്റേഡിയത്തിൽ പ്രവേശിക്കാനായി ഐഡി കാർഡും പരിശോധനയ്ക്കു വിധേയമാക്കണം.
വിദ്യാർഥികൾക്കായി 500 രൂപ നിരക്കിൽ ലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്യുന്പോൾ സ്റ്റുഡന്റ് ഐഡി കാർഡ് നൽകുകയും ഇതേ ഐഡി സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. ടിക്കറ്റ് വിൽപ്പന ഈ മാസം 25 മുതൽ ആരംഭിക്കും. കെസിഎയുടെ ടിക്കറ്റിംഗ് പാർട്ണർ പേടിഎം ആണ്. ടിക്കറ്റുകളുടെ ബുക്കിംഗ് ഓണ്‍ലൈനായും പേടിഎം വഴിയും മാത്രമായിരിക്കും. ടിക്കറ്റ് ബുക്കിംഗിനുള്ള ലിങ്ക് കെസിഎ വെബ്സൈറ്റിൽ ലഭ്യമാകും.