തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി. കേരളത്തെ രാജസ്ഥാന് ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. കേരളം ഉയര്‍ത്തിയ വിജയ ലക്ഷ്യം 18 പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന് മറികടന്നു. കേരളം: 20 ഓവറില്‍ ആറ് വിക്കറ്റിന് 164. രാജസ്ഥാന് 17 ഓവറില്‍ മൂന്നു വിക്കറ്റിന് 167.
അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച രാജേഷ് ബിഷ്ണോയിയുടെ പ്രകടനമാണ് രാജസ്ഥാന് കരുത്തായത്. ബിഷ്ണോയി 51 പന്തില്‍ മൂന്നു ഫോറും ആറു സിക്സുമടക്കം 76 റണ്‍സുമായി പുറത്താകാതെനിന്നു. 22 പന്തില്‍ ഒരു ഫോറും അഞ്ചു സിക്സും സഹിതം 44 റണ്‍സുമായി അര്‍ജിത് ഗുപ്ത രാജസ്ഥാന്റെ ജയം അനായാസമാക്കി. കേരളത്തിനായി കെ.എം. ആസിഫ്, അക്ഷയ് ചന്ദ്രന്, എസ്. മിഥുന് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി രാജസ്ഥാന് കേരളത്തെ ബാറ്റിംഗിനു വിടുകയായിരുന്നു. കേരളം സഞ്ജു സാംസണ് (39 പന്തില്‍ 53), സച്ചിന് ബേബി (29 പന്തില്‍ 47) എന്നിവരുടെ ബലത്തിലാണ് 164 റണ്‍സ് എന്ന നിലയിലേക്ക് എത്തിയത്. ഓപ്പണര്‍ വിഷ്ണു വിനോദ് 30 പന്തില്‍ 36 റണ്‍സെടുത്തു. ദേശീയ ടീം താരങ്ങളായ ദീപക് ചാഹറും ഖലീല്‍ അഹമ്മദും രാജസ്ഥാന് ടീമിനൊപ്പമുണ്ടായിരുന്നു. ഇരുവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.