+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​​സീ​​ൽ x അ​​ർ​​ജ​​ന്‍റീ​​ന ഇന്ന്

റി​​യാ​​ദ്: ലോ​​ക ഫു​​ട്ബോ​​ളി​​ലെ അ​​തി​​കാ​​യ​​രാ​​യ ബ്ര​​സീ​​ലും അ​​ർ​​ജ​​ന്‍റീ​​ന​​യും ഇ​​ന്ന് നേ​​ർ​​ക്കു​​നേ​​ർ. രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ പോ​​രാ​​ട്ട​​ത്തി​​നാ​​ണ് ലാ​​റ്റി​​ന​​മേ​​രി​​ക്ക​
ബ്ര​​സീ​​ൽ x അ​​ർ​​ജ​​ന്‍റീ​​ന ഇന്ന്
റി​​യാ​​ദ്: ലോ​​ക ഫു​​ട്ബോ​​ളി​​ലെ അ​​തി​​കാ​​യ​​രാ​​യ ബ്ര​​സീ​​ലും അ​​ർ​​ജ​​ന്‍റീ​​ന​​യും ഇ​​ന്ന് നേ​​ർ​​ക്കു​​നേ​​ർ. രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ പോ​​രാ​​ട്ട​​ത്തി​​നാ​​ണ് ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ശ​​ക്തി​​ക​​ളാ​​യ ഇ​​രുടീ​​മു​​ക​​ളും ഇ​​റ​​ങ്ങു​​ന്ന​​ത്. സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ റി​​യാ​​ദി​​ൽ ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന് രാ​​ത്രി 10.30നാ​​ണ് മ​​ത്സ​​രം. ഇ​​ന്ത്യ​​യി​​ൽ മ​​ത്സ​​ര​​ത്തി​​ന്‍റെ ടി​​വി സം​​പ്രേ​​ഷ​​ണ​​മി​​ല്ല.

കോ​​പ്പ അ​​മേ​​രി​​ക്ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നി​​ടെ റ​​ഫ​​റി​​യെ നി​​ശി​​ത​​മാ​​യി വി​​മ​​ർ​​ശി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ മൂ​​ന്ന് മ​​ത്സ​​ര വി​​ല​​ക്ക് നേ​​രി​​ട്ട സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കൊ​​പ്പം ഇ​​ന്നു​​ണ്ടാ​​കും. മു​​ഴു​​വ​​ൻ സ​​മ​​യം ഇ​​ല്ലെ​​ങ്കി​​ലും മെ​​സി ക​​ള​​ത്തി​​ലി​​റ​​ങ്ങു​​മെ​​ന്നാ​​ണ് സൂ​​ച​​ന. അ​​തേ​​സ​​മ​​യം, പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലു​​ള്ള സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ ബ്ര​​സീ​​ലി​​നൊ​​പ്പം ഉ​​ണ്ടാ​​കി​​ല്ല. ഗോ​​ളി ആ​​ലി​​സ​​ണ്‍ മ​​ഞ്ഞ​​പ്പ​​ട​​യ്ക്കൊ​​പ്പം തി​​രി​​ച്ചെ​​ത്തും. കോ​​പ്പ അ​​മേ​​രി​​ക്ക കി​​രീ​​ടം നേ​​ടി​​യ​​ശേ​​ഷം ബ്ര​​സീ​​ലി​​നു ജ​​യം നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല.