ന്യൂഡൽഹി: പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് ടെന്നീസ് പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിൽ മുതിർന്ന താരം ലിയാൻഡർ പെയ്സ് ഇടംപിടിച്ചു. ഒരു വർഷത്തിനുശേഷമാണ് പെയ്സ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഈ മാസം 29, 30 തീയതികളിലാണ് മത്സരം. വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ടീം: ലിയാൻഡർ പെയ്സ്, രോഹൻ ബൊപ്പണ്ണ, സുമിത് നഗൽ, രാംകുമാർ രാമനാഥൻ, സാകേത് മയേനി. റിസർവ് കളിക്കാർ: ജീവൻ, ശശികുമാർ മുകുന്ദ്, സിദ്ധാർഥ് റാവത്.
ടീം: ലിയാൻഡർ പെയ്സ്, രോഹൻ ബൊപ്പണ്ണ, സുമിത് നഗൽ, രാംകുമാർ രാമനാഥൻ, സാകേത് മയേനി. റിസർവ് കളിക്കാർ: ജീവൻ, ശശികുമാർ മുകുന്ദ്, സിദ്ധാർഥ് റാവത്.