+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐസിസി റാങ്കിംഗ്: കോ​​ഹ്‌​ലി, ബും​​റ ഒ​​ന്നി​​ൽ​​ത്ത​​ന്നെ

ദു​​ബാ​​യ്: ഐ​​സി​​സി ഏ​​ക​​ദി​​ന റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ​​യും ഒ​​ന്നാം റാ​​ങ്ക് നി​​ല​​നി​​ർ​​ത്തി. ബാ​​റ്റ്സ്മാ​​ന്മാ​​ര
ഐസിസി റാങ്കിംഗ്: കോ​​ഹ്‌​ലി, ബും​​റ ഒ​​ന്നി​​ൽ​​ത്ത​​ന്നെ
ദു​​ബാ​​യ്: ഐ​​സി​​സി ഏ​​ക​​ദി​​ന റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ​​യും ഒ​​ന്നാം റാ​​ങ്ക് നി​​ല​​നി​​ർ​​ത്തി. ബാ​​റ്റ്സ്മാ​​ന്മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ 895 പോ​​യി​​ന്‍റു​​മാ​​യാ​​ണ് കോ​​ഹ്‌​ലി ഒ​​ന്നാ​​മ​​തു​​ള്ള​​ത്. രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് (863) ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ബാ​​റ്റിം​​ഗ് റാ​​ങ്കിം​​ഗി​​ൽ ആ​​ദ്യ പ​​ത്തി​​ൽ വേ​​റെ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളി​​ല്ല. ടീം ​​റാ​​ങ്കിം​​ഗി​​ൽ ഇം​​ഗ്ല​​ണ്ട് ഒ​​ന്നാം സ്ഥാ​​ന​​ത്തും ഇ​​ന്ത്യ ര​​ണ്ടാ​​മ​​തു​​മാ​​ണ്.

ബൗ​​ള​​ർ​​മാ​​രി​​ൽ 797 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ബും​​റ ഒ​​ന്നാം​​സ്ഥാ​​ന​​ത്തു​​ള്ള​​ത്. ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ട്രെ​​ന്‍റ് ബോ​​ൾ​​ട്ടാ​​ണ് (740) ര​​ണ്ടാ​​മ​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ കാ​​ഗി​​സോ റ​​ബാ​​ദ​​യെ മ​​റി​​ക​​ട​​ന്ന് അ​​ഫ്ഗാ​​ൻ സ്പി​​ന്ന​​ർ മു​​ജീ​​ബു​​ർ റ​​ഹ്‌​മാ​​ൻ മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി.

ഇം​ഗ്ല​ണ്ടി​​ന്‍റെ ബെ​​ൻ സ്റ്റോ​​ക്സ് ആ​​ണ് ഓ​ൾ റൗ​ണ്ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​​ന്നാ​​മ​​ത്. ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ (10) ആ​​ണ് ആ​​ദ്യ പ​​ത്തി​​ലു​​ള്ള ഏ​​ക ഇ​​ന്ത്യ​​ക്കാ​​ര​​ൻ.