ഇന്ത്യയുടെ മുതിർന്ന ടെന്നീസ് താരം ലിയാൻഡർ പെയ്സിന് ഡബിൾസ് റാങ്കിംഗിൽ 100നു താഴേക്ക് പതിച്ചു. 19 വർഷത്തിനുശേഷം ആദ്യമായാണ് പെയ്സ് 100 റാങ്കിനു പുറത്താകുന്നത്. 856 പോയിന്റുള്ള പെയ്സ് നിലവിൽ 101-ാം റാങ്കിലാണ്. രോഹൻ ബൊപ്പണ്ണ (38), ദിവിജ് ശരണ്‍ (46), പുരവ് രാജ (93) എന്നിവരാണ് ആദ്യ നൂറിനുള്ളിലുള്ള ഇന്ത്യൻ പുരുഷ ഡബിൾസ് താരങ്ങൾ.
നാൽപ്പത്തിയാറുകാരനായ പെയ്സ് 2000 ഒക്ടോബറിലാണ് അവസാനമായി 100-ാം റാങ്കിൽനിന്നു താഴെ പോയത്. അന്ന് 118 ആയിരുന്നു പെയ്സിന്റെ റാങ്ക്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും പുരുഷ ഡബിൾസിൽ ലോകത്തിലെ അതുല്യ ശക്തിയായിരുന്നു പെയ്സ്-മഹേഷ് ഭൂപതി കൂട്ടുകെട്ട്. 2014 ഓഗസ്റ്റിലാണ് പെയ്സ് 10നു പുറത്ത് ആയത്. 2016ൽ 50നു പുറത്തേക്കും പതിച്ചു.