വിയന്ന: ഈ സീസണിലെ അഞ്ചാം ഹാട്രിക്ക് സ്വന്തമാക്കി നോർവേയുടെ കൗമാരതാരം എർലിംഗ് ഹാലൻഡ് തരംഗമാകുന്നു. ഓസ്ട്രിയൻ ലീഗിൽ വൂൾവ്സ്ബെർഗിനെതിരേയും ഹാലൻഡ് ഹാട്രിക് നേടി. റെഡ്ബുൾ താരമായ ഹാലൻഡ് നാല്, 76, 88 മിനിറ്റുകളിലായിരുന്നു ഗോൾ നേടിയത്.
ഓസ്ട്രിയൻ ലീഗിൽ ഈ സീസണിൽ ഹാലൻഡിന്റെ മൂന്നാം ഹാട്രിക്കാണിത്. ഓസ്ട്രിയൻ കപ്പിലും ചാന്പ്യൻസ് ലീഗിലും ഓരോ ഹാട്രിക്ക് വീതവും ഹാലൻഡ് നേടി. ചാന്പ്യൻസ് ലീഗിലെ ഏഴ് ഗോൾ ഉൾപ്പെടെ ഈ സീസണിൽ ഇതുവരെ 27 തവണ നോർവെ താരം വലകുലുക്കി.
ലീഗിൽ 14 മത്സരങ്ങളിൽനിന്ന് 12 ജയവും രണ്ട് സമനിലയും ഉൾപ്പെടെ 38 പോയിന്റുമായി റെഡ് ബുൾ ഒന്നാം സ്ഥാനത്താണ്.