ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സി 3-0ന് ചെന്നൈയിൻ എഫ്സിയെ കീഴടക്കി. സ്വന്തം തട്ടകത്തിൽനടന്ന മത്സരത്തിൽ ആദ്യ പകുതിയിൽത്തന്നെ ബംഗളൂരു രണ്ട് ഗോളിനു മുന്നിലെത്തിയിരുന്നു. 14-ാം മിനിറ്റിൽ എറിക് പാർടലുവിലൂടെ ബംഗളൂരു എഫ്സി ലീഡ് നേടി. 25-ാം മിനിറ്റിൽ സുനിൽ ഛേത്രി ആതിഥേയരുടെ ഗോൾ വ്യത്യാസം 2-0 ആക്കി ഉയർത്തി. 84-ാം മിനിറ്റിൽ ഹോകിപ്പിലൂടെ ബംഗളൂരു ചെന്നൈയിന്റെ വലയിൽ മൂന്നാം തവണയും പന്ത് നിക്ഷേപിച്ചു.
ജയത്തോടെ നാല് മത്സരങ്ങളിൽനിന്ന് ആറ് പോയിന്റുമായി ബംഗളൂരു അഞ്ചാം സ്ഥാനത്ത് എത്തി. ഇതുവരെ ഒരു ജയം പോലും നേടാനാവാത്ത ചെന്നൈയിൻ അവസാന സ്ഥാനത്താണ്.
ജയത്തോടെ നാല് മത്സരങ്ങളിൽനിന്ന് ആറ് പോയിന്റുമായി ബംഗളൂരു അഞ്ചാം സ്ഥാനത്ത് എത്തി. ഇതുവരെ ഒരു ജയം പോലും നേടാനാവാത്ത ചെന്നൈയിൻ അവസാന സ്ഥാനത്താണ്.