പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പിഎസ്ജിക്ക് ജയം. എവേ പോരാട്ടത്തിൽ 2-1ന് ബ്രെസ്റ്റിനെയാണ് പിഎസ്ജി കീഴടക്കിയത്. എയ്ഞ്ചൽ ഡി മരിയ (39-ാം മിനിറ്റ്), മൗറോ ഇക്കാർഡി (85-ാം മിനിറ്റ്) എന്നിവരാണ് പിഎസ്ജിയുടെ ഗോൾ നേട്ടക്കാർ. ലീഗിൽ 13 മത്സരങ്ങളിൽനിന്ന് 30 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥനത്താണ്.