ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) വിലക്ക് ഏർപ്പെടുത്തിയ ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷക്കീബ് അൽ ഹസൻ ഫുട്ബോൾ കളത്തിൽ. ഫൂട്ടി ഹാഗ്സ് എന്ന ഫുട്ബോൾ ക്ലബ്ബിനെയാണ് ഷക്കീബ് പ്രതിനിധീകരിച്ചത്. കൊറിയൻ എക്സ്പാറ്റിനെതിരായ മത്സരത്തിനുള്ള ടീമിനൊപ്പമായിരുന്നു ഷക്കീബ് അണിനിരന്നത്. ധാക്കയിൽ നടന്ന മത്സരത്തിൽ ഫൂട്ടി ഹാഗ്സ് 3-2നു ജയിച്ചു. ടീം അംഗമായ റിയാദ് ഷഹിർ അഹമ്മദ്, ഷക്കീബിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
വാതുവയ്പ്പ് സംഘം സമീപിച്ചത് അധികൃതരെ അറിയിക്കാതിരുന്നതിനായിരുന്നു ഐസിസി ഷക്കീബിന് വിലക്കേർപ്പെടുത്തിയത്. ഏകദിന ക്രിക്കറ്റിൽ ഐസിസി ലോക ഒന്നാം നന്പർ ഓൾ റൗണ്ടറാണ് ഷക്കീബ്. 2020 ഒക്ടോബർ 29നാണ് ഷക്കീബിന്റെ വിലക്ക് അവസാനിക്കുക. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പും ഷക്കീബിനു നഷ്ടപ്പെടും.