ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ പുറത്ത്. ലോക ഒന്നാം നന്പർ ടീമും ഒന്നാം സീഡുമായ ഇന്തോനേഷ്യയുടെ മാർകസ് ഫെർനാൽഡി - കെവിൻ സഞ്ജയ കൂട്ടുകെട്ടിനോടാണ് ഇന്ത്യൻ സഖ്യം കീഴടങ്ങിയത്. സ്കോർ: 16-21, 20-22.