തിരുവനന്തപുരം: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ തമിഴ്നാടിനു ജയം. രാജസ്ഥാനെ 39 റണ്‍സിനു തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത തമിഴ്നാട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 155 റണ്‍സ് എടുത്തു. രാജസ്ഥാന്റെ മറുപടി എട്ടിനു 116ൽ അവസാനിച്ചു. മറ്റൊരു മത്സരത്തിൽ വിദർഭ ഉത്തർപ്രദേശിനെ ഒന്‍പതു വിക്കറ്റിനു തകർത്തു വിട്ടു. മണിപ്പൂരിനെ അഞ്ചു വിക്കറ്റിന് ത്രിപുര പരാജയപ്പെടുത്തി.