കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തില്‍ കര്‍ണാടക ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ഇന്നലെ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തെലങ്കാനയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് കര്‍ണാടക പരാജയപ്പെടുത്തിയത്.
11, 26 മിനിറ്റുകളില്‍ ദീപ് മജുംദാറും, 55, 57 മിനിറ്റുകളില്‍ അമയ് മോറാജക്കറും 61, 87 മിനിറ്റുകളില്‍ നിഖില്‍ രാജുമാണ് ടീമിനുവേണ്ടി ഇരട്ടഗോളുകള്‍ നേടിയത്. തെലുങ്കാനക്കായി യുമ്നം അര്‍നോള്‍ഡ് ആശ്വാസഗോള്‍ നേടി. തെലുങ്കാന ഗോളി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. ബോക്സിന് പുറത്തുവച്ച് പന്ത് ക്ലിയര്‍ ചെയ്തതിനാണ് റഫറി കാര്‍ഡ് നല്‍കിയത്.
ഇന്നു വൈകുന്നേരം നാലിന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ കേരളം തമിഴ്നാടിനെ നേരിടും. കളിയില്‍ സമനിലയെങ്കിലും നേടിയാല്‍ കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ കടക്കാം. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ആന്ധ്രയെയാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യകളിയില്‍ തമിഴ്നാടും ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ആന്ധ്രപ്രദേശിനെ പരാജയപ്പെടുത്തിയിരുന്നു.