പറവൂർ: 47-ാമത് മുത്തൂറ്റ് സംസ്ഥാന ജൂണിയർ വോളിബോൾ ചാന്പ്യൻഷിപ്പിന് പറവൂരിൽ തുടക്കമായി. എസ്എൻവി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ ഉദ്ഘാടനം ചെയ്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനെ പാലക്കാട് പരാജയപ്പെടുത്തി. സ്കോർ: 25-22, 25-17, 22-25, 25-11. ഇടുക്കിയെ 25-19, 25-19, 25-20ന് ആലപ്പുഴയും തിരുവനന്തപുരത്തെ 25-14, 25-23, 25-17ന് കണ്ണൂരും മറികടന്നു.