രാജ്യാന്തര ട്വന്റി-20യിൽ 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റർ എന്ന റിക്കാർഡ് കുറിച്ച് രോഹിത് ശർമ. ഇന്നലെ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യിൽ ഇറങ്ങിയതോടെയാണ് രോഹിത് 100 രാജ്യാന്തര ട്വന്റി-20 മത്സരം തികച്ചത്. ലോകത്തിൽ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് കളിക്കാരനാണ് രോഹിത്. പാക്കിസ്ഥാന്റെ ഷൊയ്ബ് മാലിക്കാണ് (111 മത്സരങ്ങൾ) ഈ നേട്ടത്തിൽ ആദ്യം എത്തിയത്.
ഇത്രയും മത്സരങ്ങൾ കളിക്കുമെന്ന് വിചാരിച്ചില്ലെന്നും ലഭിച്ചതും ലഭിച്ചുകൊണ്ടിരിക്കുന്ന അവസരങ്ങൾക്ക് നന്ദി പറയുന്നതായും രോഹിത് പറഞ്ഞു. ഇന്ത്യക്കായി 100 ട്വന്റി-20 മത്സരം കളിക്കാൻ സാധിച്ചത് അഭിമാന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2007 സെപ്റ്റംബറിൽ ഇംഗ്ലണ്ടിനേതിരേയാണ് രോഹിത് രാജ്യാന്തര ട്വന്റി-20യിൽ ഇന്ത്യക്കായി അരങ്ങേറിയത്.