![നാളെ രണ്ടാം ട്വന്റി-20](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13222825/full.jpg)
ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 മത്സരം നാളെ നടക്കും. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റ് ജയം നേടിയ ബംഗ്ലാദേശ് മൂന്ന് മത്സര പരന്പരയിൽ 1-0നു മുന്നിട്ടു നിൽക്കുകയാണ്. നാളത്തെ മത്സരത്തിനു മഴ ഭീഷണിയുണ്ട്. മഴയെത്തുടർന്ന് നാളത്തെ മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യക്ക് തിരിച്ചടിയാണ്. കാരണം, തുടർന്ന് മൂന്നാം മത്സരം ജയിച്ചാൽപോലും പരന്പര 1-1ൽ അവസാനിക്കും.
അതേസമയം, അടുത്ത വർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പ് മുൻനിർത്തി യുവതാരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ജയം നേടാൻ ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് സമ്മർദങ്ങളിലെന്ന് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ഇന്നലെ പറഞ്ഞു.