+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​​പി​​എ​​ലി​​ൽ നോ​​ബോ​​ൾ അ​​ന്പ​​യ​​ർ

മും​​ബൈ: അ​​ടു​​ത്ത സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ ട്വ​​ന്‍റി20 പോ​​രാ​​ട്ട​​ത്തി​​ന് നോ​​ബോ​​ൾ സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​നം കൈ​​ക്കൊ​​ള്ളാ​​നാ​​യി പ്ര​​ത്യേ​​ക അ​​ന്പ​​യ​​റെ നി​​യ​​മി​​ക്കാ​​ൻ ഗ​​വേ​
ഐ​​പി​​എ​​ലി​​ൽ നോ​​ബോ​​ൾ അ​​ന്പ​​യ​​ർ
മും​​ബൈ: അ​​ടു​​ത്ത സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 പോ​​രാ​​ട്ട​​ത്തി​​ന് നോ​​ബോ​​ൾ സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​നം കൈ​​ക്കൊ​​ള്ളാ​​നാ​​യി പ്ര​​ത്യേ​​ക അ​​ന്പ​​യ​​റെ നി​​യ​​മി​​ക്കാ​​ൻ ഗ​​വേ​​ണിം​​ഗ് കൗ​​ണ്‍​സി​​ൽ തീ​​രു​​മാ​​നി​​ച്ച​​താ​​യി സൂ​​ച​​ന. ക​​ഴി​​ഞ്ഞ സീ​​സ​​ണു​​ക​​ളി​​ൽ നോ​​ബോ​​ൾ സം​​ബ​​ന്ധി​​ച്ച് പി​​ഴ​​വു​​ക​​ൾ ഉ​​ണ്ടാ​​കു​​ക​​യും അ​​ത് വി​​വാ​​ദ​​മാ​​കു​​ക​​യും ചെ​​യ്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണി​​ത്. അ​​തേ​​സ​​മ​​യം, പ​​വ​​ർ പ്ലെ​​യ​​ർ നീ​​ക്കം ത​​ത്ക്കാ​​ല​​ത്തേ​​ക്ക് വേ​​ണ്ടെ​​ന്നു​​വ​​യ്ക്കാ​​നും ഐ​​പി​​എ​​ൽ ഗ​​വേ​​ണിം​​ഗ് കൗ​​ണ്‍​സി​​ൽ തീ​​രു​​മാ​​നി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്.

തേ​​ർ​​ഡ് ആ​​ൻ​​ഡ് ഫോ​​ർ​​ത്ത് അ​​ന്പ​​യ​​ർ​​ക്കു പി​​ന്നാ​​ലെ​​യാ​​ണ് ഒ​​രു ടി​​വി അ​​ന്പ​​യ​​ർ (നോ​​ബോ​​ൾ അ​​ന്പ​​യ​​ർ) എ​​ത്തു​​ക. ഓ​​ണ്‍ ഫീ​​ൽ​​ഡ് അ​​ന്പ​​യ​​ർ​​മാ​​ർ​​ക്ക് നോ​​ബോ​​ൾ സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​നം കൈ​​ക്കൊ​​ള്ളാ​​ൻ ടി​​വി അ​​ന്പ​​യ​​ർ സ​​ഹാ​​യം ചെ​​യ്യും.

അ​​ടു​​ത്ത മാ​​സം 19ന് ​​കോ​​ൽ​​ക്ക​​ത്ത​​യി​​ൽ ഐ​​പി​​എ​​ൽ 2020 സീ​​സ​​ണി​​ന്‍റെ താ​​ര​​ലേ​​ലം ന​​ട​​ത്താ​​നും ഇ​​ന്ന​​ല​​ത്തെ യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി. ബം​​ഗ​​ളൂ​​രു​​വി​​നു പു​​റ​​ത്ത് ആദ്യ​​മാ​​യാ​​ണ് ലേ​​ലം.