ലണ്ടന്‍: ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീമിന്റെ പരിശീലകയായി മുന്‍ ഓസ്ട്രേലിയന്‍ താരം ലിസ കെയ്റ്റ്ലിയെ നിയമിച്ചു. ആദ്യമായാണ് ഒരു വനിത ഇംഗ്ലണ്ട് വനിതാ ടീമിന്റെ ഫുള്‍ ടൈം പരിശീലകയാകുന്നത്. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെയാണ് ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലകയെ പ്രഖ്യാപിച്ചത്. മാര്‍ക് റോബിന്‍സണു പകരമാണ് ലിസ ഇംഗ്ലണ്ട് ടീമിന്റെ കോച്ചാകുന്നത്. മുന്‍ ഓസീസ് താരം ജനുവരിയില്‍ സ്ഥാനമേല്‍ക്കും.
നാല്പത്തിയെട്ടുകാരിയായ ലിസ ഒമ്പത് ടെസ്റ്റും 85 ഏകദിനത്തിലും കളിച്ചിട്ടുണ്ട്. 2005ല്‍ ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു ലിസ. നിലവില്‍ ലിസ ഓസ്ട്രേലിയന്‍ വനിത ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന്റെ പരിശീലകയാണ്. ഇംഗ്ലണ്ട് ടീമിന്റെ പരിശീലകയാകുന്നതോടെ മുന്‍ ഓസീസ് താരം ലണ്ടന്‍ സ്പിരിറ്റിന്റെ വനിത കോച്ചിന്റെ സ്ഥാനത്തുനിന്നും മാറും.