ന്യൂഡല്‍ഹി: ബംഗ്ലാദേശ് ക്രിക്കറ്റ് നായകന് ഷക്കീബ് അല്‍ ഹസന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നല്കിയ രണ്ടു വര്‍ഷത്തെ വിലക്കിനെ അനുകൂലിച്ച്് മുന്‍താരങ്ങള്‍. വാതുവയ്പ്പുകാര്‍ സമീപിച്ച വിവരം ഐസിസിയെ അറിയിക്കാത്തതിനെത്തുടര്ന്നാണ്ഷക്കീബിന് വിലക്കുവന്നത്. താരത്തിന്റെ വിലക്കില്‍ ഒരു വശത്ത് സഹതാപതരംഗവും രൂപപ്പെടുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ഷക്കീബിനോടു സഹതാപമില്ലെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ വ്യക്തമാക്കി. ഷക്കീബിന് നല്കിയ രണ്ടു വര്‍ഷത്തെ വിലക്ക് തീരെ കുറഞ്ഞുപോയെന്നും വോണ്‍ അഭിപ്രായപ്പെട്ടു.
ഷക്കീബിനെ വിലക്കിയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് മൈക്കല്‍ വോണ്‍ നിലപാട് വ്യക്തമാക്കിയത്. “എന്തൊക്കെ പറഞ്ഞാലും ഷക്കീബിനോടു സഹതാപമില്ല. ഒട്ടുമില്ല. ഇന്നത്തെ കാലത്ത് ഓരോ കളിക്കാരനും ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും സ്ഥിരമായി അവര്‍ക്കു പറഞ്ഞുകൊടുക്കുന്നതാണ്. ഐസിസിയെ താമസംവിനാ അറിയിക്കേണ്ടതെന്തൊക്കെയെന്നും അവര്‍ക്കറിയാം. രണ്ടു വര്‍ഷം (വിലക്ക് കാലാവധി) പോരെന്നാണ് എന്റെ അഭിപ്രായം. കുറച്ചുകൂടി നീണ്ട വിലക്കാണ് വേണ്ടിയിരുന്നത്’’ – മൈക്കല്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
ഷക്കീബിന്റെ വീഴ്ച എല്ലാ കായിക താരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും പാഠമാണെന്നായിരുന്നു മുന്‍ പാക്കിസ്ഥാന് ക്യാപ്റ്റനും ക്രിക്കറ്റ് കമന്റേറ്ററുമായ റമീസ് രാജയുടെ വാക്കുകള്‍.
“ഷക്കീബ് അല്‍ ഹസനു ലഭിച്ച വിലക്ക് എല്ലാ കായിക താരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും ഒരു പാഠമാണ്. കളിയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി കളിയെ അവമതിക്കുകയോ കളിയേക്കാള്‍ വലിയവരാകാന്‍ ശ്രമിക്കുകയോ ചെയ്താല്‍ നിലംപതിക്കാന്‍ തയാറായിക്കൊള്ളൂ എന്ന പാഠം. ദുഃഖകരം.’’ – റമീസ് രാജ കുറിച്ചു.
എന്തുകൊണ്ടാണ് ഷക്കീബ് ഐസിസിയെയും അഴിമതി വിരുദ്ധ സമിതിയെയും വാതുവയ്പുകാര്‍ സമീപിച്ച വിവരം അറിയിക്കാതിരുന്നതെന്ന് മനസിലാകുന്നില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ് പറഞ്ഞു. ഓരോ ടി20, ടി10 മത്സരങ്ങള്‍ക്കും മറ്റ് ടൂര്‍ണമെന്റുകള്‍ക്കും മുമ്പ് എത്ര പ്രാവശ്യം കളിക്കാര്‍ക്ക് ഇതേക്കുറിച്ച് ക്ലാസുകള്‍ നല്‍കിയിട്ടുണ്ടെന്ന് ജോണ്‍സ് ട്വീറ്റ് ചെയ്തു.
രാജ്യം ഷക്കീബിനൊപ്പമെന്ന് പ്രധാനമന്ത്രി ഷേക് ഹസീന
രാജ്യത്തിന്റെ പ്രധാനമന്ത്രി ഷേക് ഹസീന ഷക്കീബിന്റെ വിലക്കില്‍ സഹതാപം രേഖപ്പെടുത്തി. രാജ്യവും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും താരത്തിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഷക്കീബ് തെറ്റു വരുത്തിയെന്നത് ശരിയാണ്. അത് അദ്ദേഹം മനസിലാക്കിയിട്ടുണ്ട്. ഐസിസിയുടെ തീരുമാനത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. പക്ഷേ ബിസിബി അദ്ദേഹത്തോടൊപ്പമുണ്ടാകും- ഷെയ്ക് ഹസീന പറഞ്ഞു. മികച്ച, ബുദ്ധിയുള്ള ക്രിക്കറ്ററായി ഷക്കീബ് തിരിച്ചുവരുമെന്നും വിലക്കിനുശേഷം ഇനിയും കൂടുതല്‍ കാലം ബംഗ്ലാദേശ് ടീമിലുണ്ടാകുമെന്നും ബിസിബി പ്രസിഡന്റ്് നസ്മുള്‍ ഹസന് പറഞ്ഞു.
ഷക്കീബിനെതിരേ ഐസിസി അന്വേഷണം നടത്തിക്കൊണ്ടിരുന്ന കാര്യം ബിസിബി അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.വിലക്കിന്റെ കാലത്ത് ഷക്കീബിന് ക്രിക്കറ്റില്‍ തിരിച്ചുവരുന്നതിന് വേണ്ട പിന്തുണയെല്ലാം ബിസിബി നല്‍കുമെന്നും ഐസിസിയുടെ തീരുമാനം മാനിക്കുന്നുവെന്നും ബിസിബി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഷക്കീബിന്റെ വിലക്കിനെതിരേ ബംഗ്ലാദേശില്‍ ആരാധകര്‍ പ്രതിഷേധ പ്രകടനം നടത്തി. നൂറിലേറെപ്പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.