+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​പ്പു​വ ന്യൂ ​ഗി​നി​ക്ക് ട്വ​ന്‍റി 20 ലോ​ക​ക​പ്പി​നു യോ​ഗ്യ​ത

ദു​ബാ​യ്: പാ​പ്പു​വ ന്യൂ ​ഗി​നി അ​ടു​ത്ത വ​ര്‍ഷം ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ക്കു​ന്ന ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടി. ട്വ​ന്‍റി 20 ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ കെ​നി
പാ​പ്പു​വ ന്യൂ ​ഗി​നി​ക്ക് ട്വ​ന്‍റി 20 ലോ​ക​ക​പ്പി​നു യോ​ഗ്യ​ത
ദു​ബാ​യ്: പാ​പ്പു​വ ന്യൂ ​ഗി​നി അ​ടു​ത്ത വ​ര്‍ഷം ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ക്കു​ന്ന ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടി. ട്വ​ന്‍റി 20 ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ കെ​നി​യ​യെ 45 റ​ണ്‍സി​നു തോ​ല്‍പ്പി​ച്ചാ​ണ് പാ​പ്പു​വ ന്യൂ ​ഗി​നി ആ​ദ്യ​മാ​യി ലോ​ക​ക​പ്പി​നു യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യ​ത്. ഗ്രൂ​പ്പ് എ​യി​ല്‍ 10 പോ​യി​ന്‍റു​മാ​യി നെ​റ്റ് റ​ണ്‍റേ​റ്റി​ന്‍റെ ബ​ല​ത്തി​ല്‍ പി​എ​ന്‍ജി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ക​യാ​രു​ന്നു. ഇ​തേ പോ​യി​ന്‍റു​ള്ള നെ​ത​ര്‍ല​ന്‍ഡ്‌​സ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.

ടോ​സ് നേ​ടി​യ കെ​നി​യ ഫീ​ല്‍ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​പ്പു​വ ന്യൂ ​ഗി​നി 19.3 ഓ​വ​റി​ല്‍ 118 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ചെ​റി​യ സ്‌​കോ​റി​ലേ​ക്കു ബാ​റ്റ് ചെ​യ്ത കെ​നി​യ 18.4 ഓ​വ​റി​ല്‍ 73 റ​ണ്‍സി​ന് പു​റ​ത്താ​യി.

നാ​ലോ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 19 എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്ന പി​എ​ന്‍ജി​യെ നോ​ര്‍മാ​ന്‍ വ​നൗ​വി​ന്‍റെ (48 പ​ന്തി​ല്‍ 54) പ്ര​ക​ട​ന​മാ​ണ് ക​ര​ക​യ​റ്റി​യ​ത്. ട്വ​ന്‍റി 20 ക​രി​യ​റി​ലെ വ​നൗ​വി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്. ഏ​ഴാം വി​ക്ക​റ്റി​ല്‍ താ​രം സെ​സ ബൗ​വി​നൊ​പ്പം (33 പ​ന്തി​ല്‍ 17) 77 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സ്ഥാ​പി​ച്ച​ത്. ജേ​സ​ണ്‍ കി​ല​യ ഏ​ഴു പ​ന്തി​ല്‍ 12 റ​ണ്‍സ്എ​ടു​ത്തു പു​റ​ത്താ​യി. ബൗ​ളിം​ഗി​ല്‍ 19 റ​ണ്‍സി​നു ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി വ​നൗ​വ് തി​ള​ങ്ങി.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ വി​ക്ക​റ്റ് ന​ഷ്ട​മാ​യ കെ​നി​യ തി​രി​ച്ചുവ​ര​വി​നു​ള്ള ശ്ര​മം കാ​ണി​ച്ചു. എ​ന്നാ​ല്‍ ഓ​പ്പ​ണ്‍ ഇ​ര്‍ഫാ​ന്‍ ക​രീ​മി​ന്‍റെ (22 പ​ന്തി​ല്‍ 29) പു​റ​ത്താ​ക​ലോ​ടെ കെ​നി​യ ത​ക​ര്‍ന്നു. നോ​സെ​യ്‌​ന പൊ​കാ​ന, ആ​സാ​ദ് വാ​ല എ​ന്നി​വ​ര്‍ മൂ​ന്നും ഡാ​മി​യ​ന്‍ റൗ, ​വ​നൗ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.

1900ന്‍റെ ​തു​ട​ക്ക​ത്തി​ല്‍ ബ്രി​ട്ടീ​ഷ് മി​ഷ​ണ​റി​മാ​രാ​ണ് പി​എ​ന്‍ജി​യി​ല്‍ ക്രി​ക്ക​റ്റ് കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ല്‍ അ​ടു​ത്ത​കാ​ല​ത്താ​ണ് ദേ​ശീ​യ ടീം ​ലോ​ക ശ്ര​ദ്ധ നേ​ടി​യ​ത്. 2014ല്‍ ​പി​എ​ന്‍ജി​ക്ക് ഐ​സി​സി ഏ​ക​ദി​ന പ​ദ​വി ന​ല്‍കി. അ​വ​രു​ടെ ക്രി​ക്ക​റ്റ് വ​ള​ര്‍ച്ച​യ്ക്കാ​യി അ​യ​ല്‍ രാ​ജ്യ​മാ​യ ഓ​സ്‌​ട്രേ​ലി​യ ഗ്രാ​ന്‍ഡ് ന​ല്‍കു​ന്നു​ണ്ട്.ഗ്രൂ​പ്പ് ബി​യി​ല്‍നി​ന്ന് അ​യ​ര്‍ല​ന്‍ഡും ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടി.