+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗിരിദീപം ബാസ്കറ്റ്ബോൾ: ആൺകുട്ടികളിൽ ഗിരിദീപം, പെൺകുട്ടികളിൽ മൗ​ണ്ട് കാ​ർ​മ​ൽ

കോ​ട്ട​യം: 29ാമ​ത് ഗി​രി​ദീ​പം ട്രോ​ഫി ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഗി​രി​ദീ​പം കോ​ട്ട​യ​വും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മൗ​ണ്ട്കാ​ർ​മ​ൽ കോ​ട്ട​യ​വ
ഗിരിദീപം ബാസ്കറ്റ്ബോൾ: ആൺകുട്ടികളിൽ ഗിരിദീപം, പെൺകുട്ടികളിൽ മൗ​ണ്ട് കാ​ർ​മ​ൽ
കോ​ട്ട​യം: 29-ാമ​ത് ഗി​രി​ദീ​പം ട്രോ​ഫി ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഗി​രി​ദീ​പം കോ​ട്ട​യ​വും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മൗ​ണ്ട്കാ​ർ​മ​ൽ കോ​ട്ട​യ​വും ജേ​താ​ക്ക​ൾ. അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ലു​ള്ള ബാ​സ്ക​റ്റ്ബോ​ൾ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഗി​രി​ദീ​പം കി​രീ​ടം നേ​ടി ജേ​താ​ക്ക​ളാ​യി.

സീനിയർ ആ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ ഗി​രി​ദീ​പം കോ​ട്ട​യം 51-36ന് ​ലി​റ്റി​ൽ ഫ്ള​വ​ർ കോ​ൺ​വ​ന്‍റ് ഹൈ​സ്കൂ​ൾ കൊ​ര​ട്ടി​യെ തോ​ല്പി​ച്ചു. പെ​ൺ​കു​ട്ടി​ക​ളി​ൽ മൗ​ണ്ട് കാ​ർ​മ​ൽ 40-39ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ഗൊ​രേ​ത്തി​സി​നെ പ​രാ​ജ​പ്പെ​ടു​ത്തി. ആ​ണ്‌​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 17 ബാ​സ്ക​റ്റ്ബോ​ളി​ൽ ഗിരിദീപം 63-60ന് ​പെ​രു​ന്പ​ള്ളി അ​സീ​സി വി​ദ്യാ​നി​കേ​ത​നെ കീ​ഴ​ട​ക്കി. വോ​ളി​ബോ​ൾ ഫൈ​ന​ലി​ൽ ഗി​രി​ദീ​പം കോ​ട്ട​യം ജി​വി രാ​ജാ തി​രു​വ​ന​ന്ത​പു​ര​ത്തെ 23-25, 26-24, 25-23, 29-27 പ​രാ​ജ​യ​പ്പെ​ടു​ത്തി.

ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നാ​യി ഗി​രി​ദീ​പ​ത്തി​ന്‍റെ മു​ഹ​മ്മ​ദ് സ​യാ​ദും ഭാ​വി​വാ​ഗ്ദാ​ന​മാ​യി ലി​റ്റി​ൽ ഫ്ള​വ​ർ കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ലെ യ​ജൂ​ർ ദാ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി മൗ​ണ്ട് കാ​ർ​മ​ൽ കോ​ട്ട​യ​ത്തെ സ്റ്റെ​ഫി​മോ​ൾ ഫ്രാ​ൻ​സി​സും ഭാ​വി വാ​ഗ്ദാ​ന​മാ​യി അ​ർ​ച്ച​ന എ​സ് (സെ​ന്‍റ് ഗൊ​രേ​ത്തി തി​രു​വ​ന​ന്ത​പു​രം) നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബ​ഥ​നി ആ​ശ്ര​മം പ്രോ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​ജോ​സ് മ​രി​യ​ദാ​സ് ഒ​ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബാ​സ്ക​റ്റ്ബോ​ൾ താ​രം യൂ​ട്രി​ക് പെ​രേ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.