+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൂ​യി​സ് ഹാ​മി​ല്‍ട്ട​ണു മെ​ക്‌​സി​ക്ക​ന്‍ ഗ്രാ​ന്‍പ്രീ

മെ​ക്‌​സി​ക്കോ സി​റ്റി: ഫോ​ര്‍മു​ല വ​ണ്‍ മെ​ക്‌​സി​ക്ക​ന്‍ ഗ്രാ​ന്‍ പ്രീ ​റേ​സിം​ഗി​ല്‍ ലൂ​യി​സ് ഹാ​മി​ല്‍ട്ട​ണ്‍ ചാ​മ്പ്യ​ന്‍. മേ​ഴ്‌​സി​ഡ​സി​നാ​യി ഈ ​സീ​സ​ണി​ല്‍ ഹാ​മി​ല്‍ട്ട​ന്‍റെ പ​ത്താ​മ​ത്തെ ജ​യ
ലൂ​യി​സ് ഹാ​മി​ല്‍ട്ട​ണു മെ​ക്‌​സി​ക്ക​ന്‍ ഗ്രാ​ന്‍പ്രീ
മെ​ക്‌​സി​ക്കോ സി​റ്റി: ഫോ​ര്‍മു​ല വ​ണ്‍ മെ​ക്‌​സി​ക്ക​ന്‍ ഗ്രാ​ന്‍ പ്രീ ​റേ​സിം​ഗി​ല്‍ ലൂ​യി​സ് ഹാ​മി​ല്‍ട്ട​ണ്‍ ചാ​മ്പ്യ​ന്‍. മേ​ഴ്‌​സി​ഡ​സി​നാ​യി ഈ ​സീ​സ​ണി​ല്‍ ഹാ​മി​ല്‍ട്ട​ന്‍റെ പ​ത്താ​മ​ത്തെ ജ​യ​മാ​ണ്. എ​ന്നാ​ല്‍ ഡ്രൈ​വ​ര്‍മാ​രു​ടെ ആ​റാ​മ​ത്തെ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ് ഉ​റ​പ്പി​ക്കാ​നാ​യി​ട്ടി​ല്ല. പോ​യി​ന്‍റ് നി​ല​യി​ല്‍ ഹാ​മി​ല്‍ട്ട​ണ്‍ 363 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന യു​ണൈ​റ്റ​ഡ് സ്‌​റ്റേ​റ്റ്‌​സ് ഗ്രാ​ന്‍പ്രീ​യി​ല്‍ നാ​ലു പോ​യി​ന്‍റ് നേ​ടി​യാ​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ൻ ആ​റാം ത​വ​ണ​യും ലോ​ക ചാ​മ്പ്യ​നാ​കും. ക​ഴി​ഞ്ഞ അ​ഞ്ച് ത​വ​ണ​യും ഹാ​മി​ല്‍ട്ട​ണാ​ണ് ജേ​താ​വ്. മെ​ക്‌​സി​ക്ക​ന്‍ ഗ്രാ​ന്‍പ്രീ​യി​ല്‍ ഫെ​രാ​രി​യു​ടെ സെ​ബാ​സ്റ്റ്യ​ന്‍ വെ​റ്റ​ല്‍ ര​ണ്ടാ​മ​തും മൂ​ന്നാ​മ​ത് മെ​ഴ്‌​സി​ഡ​സി​ന്‍റെ വാ​ള്‍ട്ടെ​രി ബോ​ട്ടാ​സു​മെ​ത്തി.

ഡ്രൈ​വ​ര്‍മാ​രു​ടെ പോ​യി​ന്‍റ് നി​ല​യി​ല്‍ 289 പോ​യി​ന്‍റു​മാ​യി ബോ​ട്ടാ​സ് ര​ണ്ടാ​മ​തും മൂ​ന്നാ​മ​ത് 236 പോ​യി​ന്‍റു​മാ​യി ഫെ​രാ​രി​യു​ടെ ചാ​ള്‍സ് ലെ​ക്ല​യ​റു​മാ​ണ്.