+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ലി​സി​ച്ചി​നു ഹാ​ട്രി​ക്; ചെ​ല്‍സി​ക്കു ജ​യം

ല​ണ്ട​ന്‍: പെ​ര്‍ഫെ​ക്ട് ഹാ​ട്രി​ക് കു​റി​ച്ച ക്രി​സ്റ്റ്യ​ന്‍ പു​ലി​സി​ച്ചി​ന്‍റെ മി​ക​വി​ല്‍ ചെ​ല്‍സി 42ന് ​ബേ​ണ്‍ലി​യെ തോ​ല്പി​ച്ചു. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ പു​ലി​സി​ച്ചി​ന്‍റെ ആ​ദ്യ ഗോ​ളാ​ണ്. ഇ​ട
പു​ലി​സി​ച്ചി​നു ഹാ​ട്രി​ക്; ചെ​ല്‍സി​ക്കു ജ​യം
ല​ണ്ട​ന്‍: പെ​ര്‍ഫെ​ക്ട് ഹാ​ട്രി​ക് കു​റി​ച്ച ക്രി​സ്റ്റ്യ​ന്‍ പു​ലി​സി​ച്ചി​ന്‍റെ മി​ക​വി​ല്‍ ചെ​ല്‍സി 4-2ന് ​ബേ​ണ്‍ലി​യെ തോ​ല്പി​ച്ചു. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ പു​ലി​സി​ച്ചി​ന്‍റെ ആ​ദ്യ ഗോ​ളാ​ണ്. ഇ​ട​ങ്കാ​ല്‍, വ​ല​ങ്കാ​ല്‍, ഹെ​ഡ​ര്‍ എ​ന്നി​വ ചേ​രു​മ്പോ​ഴാ​ണ് പെ​ര്‍ഫെ​ക്ട് ഹാ​ട്രി​ക്കാ​കു​ന്ന​ത്. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ അ​യാ​ക്‌​സി​നെ​തി​രേ ചെ​ല്‍സി​യു​ടെ ജ​യ​ത്തി​ല്‍ നി​ര്‍ണാ​ക​പ​ങ്ക് വ​ഹി​ച്ച​തി​നാ​ലാ​ണ് പു​ലി​സി​ച്ചി​നെ ബേ​ണ്‍ലി​ക്കെ​തി​രേ ആ​ദ്യ ഇ​ല​വ​നി​ല്‍ ത​ന്നെ ഉ​ള്‍പ്പെ​ടു​ത്തി​യ​ത്. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ പ​ക​ര​ക്കാ​ര​നാ​യാ​ണ് പു​ലി​സി​ച്ച് ഇ​റ​ങ്ങി​യ​ത്.

ആ​ദ്യ ഇ​ല​വ​ണി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി പ​രി​ശീ​ല​ക​ന്‍ ഫ്രാ​ങ്ക് ലം​പാ​ര്‍ഡി​ന്‍റെ തീ​രു​മാ​നം ശ​രി​വ​യ്ക്കു​ന്ന​താ​യി​രു​ന്നു യു​എ​സ് താ​ര​ത്തി​ന്‍റെ പ്ര​ക​ട​നം. ആ​ദ്യ പ​കു​തി​യി​ല്‍ ര​ണ്ടു ഗോ​ള്‍ നേ​ടി. 21-ാം മി​നി​റ്റി​ലെ ആ​ദ്യ ഗോ​ള്‍ ഇ​ട​ങ്കാ​ല്‍കൊ​ണ്ടും 45-ാം മി​നി​റ്റി​ലെ ര​ണ്ടാം ഗോ​ള്‍ വ​ല​ങ്കാ​ല്‍കൊ​ണ്ടു​മാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ല്‍ പു​ലി​സി​ച്ച് ഹാ​ട്രി​ക് തി​ക​ച്ചു. 56-ാം മി​നി​റ്റി​ലെ ഗോ​ള്‍ ഹെ​ഡ​റി​ലൂ​ടെ​യാ​യി​രു​ന്നു. 58-ാം മി​നി​റ്റി​ല്‍ വി​ല്യ​ന്‍ ചെ​ല്‍സി​യു​ടെ നാ​ലാം ഗോ​ള്‍ നേ​ടി.

ഈ ​സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ചെ​ല്‍സി​യു​ടെ ടാ​മി ഏ​ബ്ര​ഹാ​മും ഹാ​ട്രി​ക് നേ​ടി​യി​രു​ന്നു. ഇ​തോ​ടെ പ്രീ​മി​യ​ര്‍ ലീ​ഗ് ച​രി​ത്ര​ത്തി​ല്‍ ഒ​രു സീ​സ​ണി​ല്‍ 21 വ​യ​സും അ​തി​നു​താ​ഴെ​യും പ്രാ​യ​മു​ള്ള ര​ണ്ടു ക​ളി​ക്കാ​ര്‍ ഹാ​ട്രി​ക് നേ​ടി​യ ടീ​മെ​ന്ന നേ​ട്ടം ചെ​ല്‍സി കൈ​വ​രി​ച്ചു.

മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന അ​ഞ്ചു മി​നി​റ്റി​നി​ടെ ബേ​ൺ​ലി​ രണ്ടു ഗോൾ നേടി. ജേ ​റോ​ഡ്രി​ഗ​സ്, ഡ്വെ​യ്റ്റ് മാ​ക്‌​നീ​ൽ എന്നിവരാണ് സ്കോർ ചെയ്തത്. 20 പോ​യി​ന്‍റു​മാ​യി ചെൽസി നാ​ലാം സ്ഥാ​ന​ത്താ​ണ്.