മാഡ്രിഡ്: ലാ ലിഗ ഫുട്ബോളില്‍ അത്ലറ്റിക്കോ മാഡ്രിഡിനു ജയം. ഇതോടെ അത്ലറ്റിക്കോയ്ക്ക് ലാ ലിഗയില്‍ വിജയവഴിയില്‍ തിരിച്ചെത്താനായി. കഴിഞ്ഞ മൂന്നു മത്സരങ്ങളും സമനിലയായിരുന്നു.
സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അത്ലറ്റിക്കോ 2-0ന് അത്ലറ്റിക് ബില്‍ബാവോയെ തോല്‍പ്പിച്ചു. ജയത്തോടെ മാഡ്രിഡ് ക്ലബ് പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.
19 പോയിന്റ് വീതമാണ് ബാഴ്സലോണയ്ക്കും അത്ലറ്റിക്കോയ്ക്കും. ഗോള്‍ വ്യത്യാസത്തിലാണ് ബാഴ്സ മുന്നിലെത്തിയത്.
28-ാം മിനിറ്റില്‍ സൗള്‍ നിഗ്വെസ് അത്ലറ്റിക്കോയെ മുന്നിലെത്തിച്ചു. 64-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ട മാഡ്രിഡ് ക്ലബ്ബിന്റെ ജയം ഉറപ്പിച്ചു. ലാ ലിഗയിൽ മൂന്നു മത്സരങ്ങള്‍ക്കുശേഷം അത്ലറ്റിക്കോ ആദ്യമായാണ് സ്വന്തം ഗ്രൗണ്ടില്‍ ജയിക്കുന്നത്.