+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ത്വി​ക്‌​സാ​യ്‌​രാ​ജ് ര​ങ്ക​റെ​ഡ്ഡി-​ ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ഫൈ​ന​ലി​ല്‍

പാ​രീ​സ്: പാ​രീ​സ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ സിം​ഗി​ള്‍സ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യു​ടെ പു​രു​ഷ, വ​നി​താ താ​ര​ങ്ങ​ള്‍ കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​തെ കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ അ​ഭി​മാ​നമാ​യി സാ​ത്
സാ​ത്വി​ക്‌​സാ​യ്‌​രാ​ജ് ര​ങ്ക​റെ​ഡ്ഡി-​ ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ഫൈ​ന​ലി​ല്‍
പാ​രീ​സ്: പാ​രീ​സ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ സിം​ഗി​ള്‍സ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യു​ടെ പു​രു​ഷ, വ​നി​താ താ​ര​ങ്ങ​ള്‍ കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​തെ കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ അ​ഭി​മാ​നമാ​യി സാ​ത്വി​ക്‌​സാ​യ്‌​രാ​ജ് ര​ങ്ക​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. പു​രു​ഷ ഡ​ബി​ള്‍സി​ല്‍ ലോ​ക ആ​റാം റാ​ങ്കു​ക​ളാ​യ ജ​പ്പാ​ന്‍റെ ഹി​രോ​യു​കി എ​ന്‍ഡോ-​യു​ട വാ​റ്റാ​ന​ബേ സ​ഖ്യ​ത്തെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് (21-11, 25-33) കീ​ഴ​ട​ക്കി​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. 50 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു​നി​ന്ന​ത്.

സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യ​ത്തി​ന്‍റെ ഈ ​വ​ര്‍ഷ​ത്തെ ര​ണ്ടാ​മ​ത്തെ ഫൈ​ന​ലാ​ണ്. ലോ​ക 11-ാം റാ​ങ്കു​ക​ളാ​യ ഇ​ന്ത്യ​ന്‍ സ​ഖ്യം താ​യ്‌​ല​ന്‍ഡ് ഓ​പ്പ​ണ്‍ നേ​ടി​യി​രു​ന്നു.

ഫൈ​ന​ലി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഇ​ന്തോ​നേ​ഷ്യ​യു​ടെ മാ​ര്‍ക​സ് ഫെ​ര്‍ണാ​ല്‍ഡി ഗി​ഡെ​ന്‍-​കെ​വി​ന്‍ സ​ഞ്ജ​യ സു​കാ​മു​ല്‍ജോ സ​ഖ്യ​ത്തെ നേ​രി​ടും. ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തി​നെ​തി​രേ 6-0ന്‍റെ ​വി​ജ​യ റി​ക്കാ​ര്‍ഡാ​ണ് ഇ​ന്തോ​നേ​ഷ്യ​ന്‍ സ​ഖ്യ​ത്തി​ന്.