ഷെന്‍ചെന്‍ (ചൈന): ഡബ്ലുടിഎ ഫൈനല്‍സ് ടെന്നീസിലെ റെഡ് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നവോമി ഒസാകയ്ക്കു ജയം. മൂന്നു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ഒസാക 7-6(7-1), 4-6, 6-4ന് പെട്ര ക്വിറ്റോവയെ തോല്‍പ്പിച്ചു. രണ്ടു മണിക്കൂര്‍ 39 മിനിറ്റാണ് മത്സരം നീണ്ടത്. ഡബ്ല്യുടിഎ ഫൈനല്‍സില്‍ ഒസാക ആദ്യമായാണ് ജയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡബ്ല്യുടിഎ ഫൈനല്‍സി ആദ്യമായെത്തിയ ജാപ്പനീസ്താരം മൂന്നു മത്സരത്തിലും തോറ്റിരുന്നു.