+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോളിൽ റി​ക്കാ​ര്‍ഡുമാ‍യി ലെ​സ്റ്റ​ര്‍

സ​താം​പ്ട​ണ്‍: മു​ന്‍ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ ലെ​സ്റ്റ​ര്‍ സി​റ്റി ഇ​ത്ത​വ​ണ മു​ന്‍നി​ര​ക്കാരെ വെ​ല്ലു​വി​ളി​ക്കാ​ന്‍ ഒ​രു​ങ്ങി​ത്ത​ന്നെ. സ​താം​പ്ട​ണെ​തി​രേ​യു​
ഗോളിൽ റി​ക്കാ​ര്‍ഡുമാ‍യി ലെ​സ്റ്റ​ര്‍
സ​താം​പ്ട​ണ്‍: മു​ന്‍ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ ലെ​സ്റ്റ​ര്‍ സി​റ്റി ഇ​ത്ത​വ​ണ മു​ന്‍നി​ര​ക്കാരെ വെ​ല്ലു​വി​ളി​ക്കാ​ന്‍ ഒ​രു​ങ്ങി​ത്ത​ന്നെ. സ​താം​പ്ട​ണെ​തി​രേ​യു​ള്ള എ​വേ മ​ത്സ​ര​ത്തി​ല്‍ 9-0ന്‍റെ ​ജ​യ​മാ​ണ് ലെ​സ്റ്റ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ 131 വ​ര്‍ഷം ച​രി​ത്ര​മു​ള്ള ഇം​ഗ്ലീ​ഷ് മു​ന്‍നി​ര ക്ല​ബ്ബു​ക​ളു​ടെ എ​വേ പോ​രാ​ട്ട​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​യ​ത്തി​ന്‍റെ റി​ക്കാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി.
എ​ട്ട് ഗോ​ളി​ന്‍റെ ജ​യ​മാ​യി​രു​ന്നു ഇ​തി​നു​മു​മ്പു​ള്ള റി​ക്കാ​ര്‍ഡ്. ഈ ​റി​ക്കാ​ര്‍ഡ് മൂ​ന്നു ക്ല​ബ്ബു​ക​ളാ​ണ് പ​ങ്കു​വ​ച്ചിരുന്ന​ത്. ഇ​തി​ല്‍ 1999ലെ ​പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​വേ​യി​ല്‍ നോ​ട്ടിം​ങാം ഫോ​റ​സ്റ്റി​നെ​തി​രേ നേ​ടി​യ 8-1ന്‍റെ ​ജ​യ​വു​മു​ണ്ട്.

പു​തി​യ റി​ക്കാ​ര്‍ഡോ​ടെ ലെ​സ്റ്റ​ര്‍ 1995ല്‍ ​മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ഇ​പ്‌​സ് വി​ച്ച് ടൗ​ണി​നെ​തി​രേ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ നേ​ടി​യ 9-0ന്‍റെ ​പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ഏ​റ്റ​വും വ​ലി​യ ജ​യ​ത്തി​നൊ​പ്പ​മെ​ത്തി.

1995ലെ ​യു​ണൈ​റ്റ​ഡി​ന്‍റെ റി​ക്കാ​ര്‍ഡ് ജ​യ​ത്തി​നും ലെ​സ്റ്റ​റി​ന്‍റെ ഈ ​ജ​യ​ത്തി​നും ര​സ​ക​ര​മാ​യ സമാതയുണ്ട്. അ​ന്ന് ഓ​ള്‍ഡ് ട്രാ​ഫ​ര്‍ഡി​ല്‍ യു​ണൈ​റ്റ​ഡി​ന്‍റെ വ​ല​കാ​ത്ത​ത് ഇ​പ്പോ​ള്‍ ലെ​സ്റ്റ​റി​ന്‍റെ ഗോ​ള്‍കീ​പ്പ​ര്‍ കാ​സ്പ​ര്‍ ഷെ​മൈ​ക്കി​ളി​ന്‍റെ പി​താ​വ് പീ​റ്റ​റാ​യി​രു​ന്നു. പു​തി​യ റി​ക്കാ​ര്‍ഡി​ലും ഇ​രു​വ​രു​മെ​ത്തി ത​ങ്ങ​ളു​ടെ ടീം ​ഒ​മ്പ​ത് ഗോ​ള്‍ നേ​ടു​മ്പോ​ള്‍ ഗോ​ള്‍ വ​ഴ​ങ്ങാ​തെ നി​ന്ന ര​ണ്ടു ഗോ​ള്‍കീ​പ്പ​ര്‍മാ​രെ​ന്ന പ്രീ​മി​യ​ര്‍ ലീ​ഗ് റി​ക്കാ​ര്‍ഡും സ്വ​ന്ത​മാ​ക്കി.

മ​ഴ​യി​ല്‍ കു​തി​ര്‍ന്ന സ​താം​പ്ട​ന്‍റെ സെ​ന്‍റ് മേ​രീസ് ഗ്രൗ​ണ്ടി​ല്‍ ജെ​യ്മി വാ​ര്‍ഡി​യു​ടെ​യും അ​യോ​സ് പെ​ര​സി​ന്‍റെ​യും ഹാ​ട്രി​ക്കാ​ണ് ലെ​സ്റ്റ​റി​ന് വ​ന്‍ വി​ജ​യം സ​മ്മാ​നി​ച്ച​ത്. 2014നു​ശേ​ഷം പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ ഒ​രു ദി​വ​സം ത​ന്നെ ര​ണ്ടു ഹാ​ട്രി​ക് പി​റ​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്. അ​ന്ന് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കാ​യി യാ​യ ടു​റെ​യും ലി​വ​ര്‍പൂ​ളി​നാ​യി ലൂ​യി​സ് സു​വാ​ര​സും മൂ​ന്നു ഗോ​ള്‍ നേ​ടി.

12-ാം മി​നി​റ്റി​ല്‍ റ​യാ​ന്‍ ബെ​ര്‍ട്രാ​ന്‍ഡ് നേ​രി​ട്ട് ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ടു പു​റ​ത്താ​യ​തോ​ടെ സ​താം​പ്ട​ണ്‍ തു​ട​ക്ക​ത്തി​ലേ ത​ള​ര്‍ന്നു.

45, 58 മിനിറ്റുകളിൽ ഗോ​ളു​ക​ള്‍ നേ​ടി​യ വാ​ര്‍ഡി 90+4 മി​നി​റ്റി​ല്‍ പെ​ന​ല്‍റ്റി​യി​ലൂ​ടെ മൂ​ന്നാം ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. 19, 39, 57 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു പെ​ര​സി​ന്‍റെ ഗോ​ളു​ക​ള്‍. 10-ാം മി​നി​റ്റി​ല്‍ ബെ​ന്‍ ചി​ല്‍വെ​ല്ലാ​ണ് ലെ​സ്റ്റ​റി​നെ മു​ന്നി​ലെ​ത്തി​ച്ചത്. യൂ​റി ടെ​ലി​മാ​ന്‍സ് (17’), ജ​യിം​സ് മാ​ഡി​സ​ണ്‍ (85’) എ​ന്നി​വ​രും ഗോ​ള്‍ നേ​ടി. ലീ​ഗി​ല്‍ 1984നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ആ​ദ്യ പ​കു​തി​യി​ല്‍ അ​ഞ്ചു ഗോ​ളു​ക​ള്‍ വീ​ഴു​ന്ന​ത്.

സി​റ്റി​ക്ക് ജ​യം

ര​ണ്ടാം പ​കു​തി​യി​ലെ മൂ​ന്നു ഗോ​ളു​ക​ള്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചെ​ത്തി​ച്ചു. ത​ലേ​ന്ന് സ​താം​പ്ട​ണെ തോ​ല്‍പ്പി​ച്ച് ലെ​സ്റ്റ​ര്‍ സി​റ്റി ലി​വ​ര്‍പൂ​ളി​നു പി​ന്നി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് ആ​സ്റ്റ​ണ്‍ വി​ല്ല​യെ കീ​ഴ​ടി​ക്കി​യ​ത്.

ആ​ദ്യ പ​കു​തി​യി​ല്‍ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടും സി​റ്റി​ക്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​യി​ല്ല. ര​ണ്ടാം പ​കു​തി​യി​ല്‍ ഗോ​ള​ടി​ക്കാ​ന്‍ ഒ​ട്ടും താ​മ​സം വ​രു​ത്തി​യി​ല്ല. ര​ണ്ടാം പ​കു​തി​യ തു​ട​ങ്ങി 20 സെ​ക്ക​ഡാ​യ​പ്പോ​ള്‍ റ​ഹീം സ്‌​റ്റെ​ര്‍ലിം​ഗ് വ​ല​കു​ലു​ക്കി. ഈ ​സീ​സ​ണി​ല്‍ സ്‌​റ്റെ​ര്‍ലിം​ഗി​ന്‍റെ 13-ാമ​ത്തെ ഗോ​ളാ​ണ്. 65-ാം മി​നി​റ്റി​ല്‍ കെ​വി​ന്‍ ഡി ​ബ്രു​യി​ന്‍ സി​റ്റി​യു​ടെ ലീ​ഡ് ഉ​യ​ര്‍ത്തി. അ​ഞ്ച് മി​നി​റ്റ് ക​ഴി​ഞ്ഞ് ഇ​ല്‍കി ഗു​ണ്ടോ​ഗ​ന്‍റെ ഗോ​ളും വ​ന്ന​തോ​ടെ സി​റ്റി മൂ​ന്നു പോ​യി​ന്‍റ് ഉ​റ​പ്പി​ച്ചു. 87-ാം മി​നി​റ്റി​ല്‍ ഫെ​ര്‍ണാ​ണ്ടീ​ഞ്ഞോ ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ടു പു​റ​ത്താ​യ​ത് സി​റ്റി​യു​ടെ വി​ജ​യ​ത്തി​ന്‍റെ ശോ​ഭ​യ്ക്കു മ​ങ്ങ​ലേ​ല്‍പ്പി​ച്ചു.