+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മിം ഇ​ക്ബാ​ല്‍ ഇ​ന്ത്യ​യി​ലേ​ക്കി​ല്ല

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് ഓ​പ്പ​ണിം​ഗ് ബാ​റ്റ്‌​സ്മാ​ന്‍ ത​മീം ഇ​ക്ബാ​ല്‍ ഇ​ന്ത്യ​ന്‍ പ​ര്യ​ട​ന​ത്തി​നി​ല്ല. പ​ക​രം മ​റ്റൊ​രു ഇ​ട​ങ്ക​യ്യ​ന്‍ ബാ​റ്റ്‌​സ്മാ​ന്‍ ഇ​മ്രു​ള്‍ ക​യ്‌​സി​നെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള
ത​മിം ഇ​ക്ബാ​ല്‍ ഇ​ന്ത്യ​യി​ലേ​ക്കി​ല്ല
ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് ഓ​പ്പ​ണിം​ഗ് ബാ​റ്റ്‌​സ്മാ​ന്‍ ത​മീം ഇ​ക്ബാ​ല്‍ ഇ​ന്ത്യ​ന്‍ പ​ര്യ​ട​ന​ത്തി​നി​ല്ല. പ​ക​രം മ​റ്റൊ​രു ഇ​ട​ങ്ക​യ്യ​ന്‍ ബാ​റ്റ്‌​സ്മാ​ന്‍ ഇ​മ്രു​ള്‍ ക​യ്‌​സി​നെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ക്കു​ള്ള ട്വ​ന്‍റി 20 ടീ​മി​ലു​ള്‍പ്പെ​ടു​ത്തി.

ന​വം​ബ​ര്‍ മൂ​ന്നി​ന് ഡ​ല്‍ഹി​യി​ല്‍ ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്കു തു​ട​ക്ക​മാ​കും. ബം​ഗ്ലാ​ദേ​ശ് ഇ​ന്ത്യ​യി​ല്‍ ര​ണ്ടു ടെ​സ്റ്റും ക​ളി​ക്കു​ന്നു​ണ്ട്. ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നാ​യി കാ​ത്തി​രി​ക്കു​ന്ന ത​മിം ഭാ​ര്യ​യു​ടെ പ്ര​സ​വ​ത്തെ​ത്തു​ട​ര്‍ന്നാ​ണ് പ​ര്യ​ട​ന​ത്തി​ന് ഇ​ല്ലാ​ത്ത​തെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് അ​റി​യി​ച്ചു.

പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​മീ​മി​നെ ട്വ​ന്‍റി 20 ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നു. ട്വ​ന്‍റി 20ക്കു​ശേ​ഷ​മു​ള്ള ആ​ദ്യ ടെ​സ്റ്റി​നു ശേ​ഷം കോ​ല്‍ക്ക​ത്തി​യി​ല്‍ ന​വം​ബ​ര്‍ 22ന് ​ആ​രം​ഭി​ക്കു​ന്ന ടെ​സ്റ്റ് മു​ത​ല്‍ വി​ട്ടു​നി​ല്‍ക്കു​മെ​ന്നാ​ണ് താ​രം ആ​ദ്യ​മ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ഭാ​ര്യ​യു​ടെ പ്ര​സ​വ​ത്തി​ന്‍റെ തീ​യ​തി ആ​ഴ്ച​യ്ക്കു മു​മ്പ് വ​രു​ന്ന​തി​നാ​ല്‍ ടീ​മി​ല്‍നി​ന്നു വി​ട്ടു​നി​ല്‍ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.