+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ന്ധു പു​റ​ത്ത്; സ്വാ​തി​ക്‌​റെ​ഡ്ഡി -​ ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം സെ​മി​യി​ല്‍

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ പു​റ​ത്താ​യി. മൂ​ന്നു ഗെ​യിം നീ​ണ്ട വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ല്‍ സി​ന
സി​ന്ധു പു​റ​ത്ത്; സ്വാ​തി​ക്‌​റെ​ഡ്ഡി -​ ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം സെ​മി​യി​ല്‍
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ പു​റ​ത്താ​യി. മൂ​ന്നു ഗെ​യിം നീ​ണ്ട വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ല്‍ സി​ന്ധു​വി​നെ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം താ​യ്‌വാ​ന്‍റെ താ​യ് സു ​യിം​ഗ് 21-16, 24-26, 21-17ന് ​തോ​ല്‍പ്പി​ച്ചു.

പ​ത്താ​മ​ത്തെ പ്രാ​വ​ശ്യ​മാ​ണ് സി​ന്ധു താ​യ് സു​വി​നോ​ട് പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. ആ​ദ്യം ഗെ​യിം ന​ഷ്ട​മാ​യ സി​ന്ധു ര​ണ്ടാം ഗെ​യി​മി​ല്‍ അ​സാ​മാ​ന്യ തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്. ര​ണ്ടാം ഗെ​യി​മി​ല്‍ ഇ​രു​വ​രും വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​തെ പൊ​രു​തി. ഒ​ടു​വി​ല്‍ സി​ന്ധു ജ​യി​ച്ചു. എ​ന്നാ​ല്‍ നി​ര്‍ണാ​യ​ക ഗെ​യി​മി​ല്‍ ഇ​ന്ത്യ​ന്‍താ​ര​ത്തി​ന് മി​ക​വി​ലെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ താ​യ്‌വാ​ന്‍ താ​രം വി​ജ​യം നേ​ടി​യെ​ടു​ത്തു.

പു​രു​ഷ ഡ​ബി​ള്‍സി​ല്‍ ചി​രാ​ഗ് ഷെ​ട്ടി-​സ്വാ​തി​ക് രാ​ജ് ര​ങ്ക​റെ​ഡ്ഡി സ​ഖ്യം ഡെ​ന്മാ​ര്‍ക്കി​ന്‍റെ കിം ​അ​സ്റ്റ​റ​പ്-​ആ​ന്ദ്രെ​സ് റാ​സ്മൂസ​ന്‍ സ​ഖ്യ​ത്തെ 21-13, 22-20ന് ​തോ​ല്‍പ്പി​ച്ചു.