+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവന്‍റസിനു സമനില

ടൂ​റി​ന്‍: സീ​രി എ ​ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ യു​വ​ന്‍റ​സി​നെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ അ​വ​സാ​ന സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ലി​ച്ച സ​മ​നി​ല​യി​ല്‍ ത​ള​ച്ചു. ലി​ച്ചി​ന്‍റെ ഗ്രൗ​ണ്ടി​ല
യുവന്‍റസിനു സമനില
ടൂ​റി​ന്‍: സീ​രി എ ​ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ യു​വ​ന്‍റ​സി​നെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ അ​വ​സാ​ന സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ലി​ച്ച സ​മ​നി​ല​യി​ല്‍ ത​ള​ച്ചു. ലി​ച്ചി​ന്‍റെ ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ യു​വ​ന്‍റ​സ് 1-1ന്‍റെ ​സ​മ​നി​ല​യു​മാ​യി മ​ട​ങ്ങി.

ര​ണ്ടാം പ​കു​തി​യി​ലാ​ണ് ഗോ​ളു​ക​ളെ​ത്തി​യ​ത്. 50-ാം മി​നി​റ്റി​ല്‍ പൗ​ളോ ഡൈ​ബ​ല പെ​ന​ല്‍റ്റി​യി​ലൂ​ടെ യു​വ​ന്‍റ​സി​നെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ ആ​റു മി​നി​റ്റ് ക​ഴി​ഞ്ഞ് ലി​ച്ചി​ന് മാ​ര്‍കോ മാ​ന്‍കോ​സു പെ​ന​ല്‍റ്റി​യി​ലൂ​ടെ സ​മ​നി​ല ന​ല്കി.

മി​ക​ച്ച നി​ര​യു​മാ​യി​റ​ങ്ങി​യ യു​വ​ന്‍റ​സി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ലി​ച്ച് ന​ട​ത്തി​യ​ത്. പ​ന്ത​ട​ക്ക​ത്തി​ല്‍ 71 ശ​ത​മാ​നം യു​വ​ന്‍റ​സി​നാ​യി​രു​ന്നു. 25 ഷോ​ട്ടു​ക​ള്‍ പാ​യി​ച്ച ടൂ​റി​ന്‍ ക്ല​ബ്ബി​ന് വ​ല ല​ക്ഷ്യ​മാ​ക്കി നാ​ലു ഷോ​ട്ടു​ക​ളെ ഉ​തി​ര്‍ക്കാ​നാ​യു​ള്ളൂ. ലി​ച്ചാ​ണെ​ങ്കി​ല്‍ വ​ല ല​ക്ഷ്യ​മി​ട്ട് അ​ഞ്ച് ഷോ​ട്ടു​ക​ള്‍ പാ​യി​ച്ചു.