+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വലനിറച്ച് എടികെ

കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ എ​ടി​കെ​യ്ക്കു ത​ക​ര്‍പ്പ​ന്‍ ജ​യം. ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍നി​ന്നേ​റ്റ തോ​ല്‍വി​ക്കു​ശേ​ഷം ഉ​ണ​ര്‍ന്നെ​ഴു
വലനിറച്ച് എടികെ
കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ എ​ടി​കെ​യ്ക്കു ത​ക​ര്‍പ്പ​ന്‍ ജ​യം. ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍നി​ന്നേ​റ്റ തോ​ല്‍വി​ക്കു​ശേ​ഷം ഉ​ണ​ര്‍ന്നെ​ഴു​ന്നേ​റ്റ എ​ടി​കെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളി​ന് ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌​സി​യെ ത​ക​ര്‍ത്തു. ലീ​ഗി​ല്‍ ഹൈ​ദ​രാ​ബാ​ദി​ന്‍റെ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു.

സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ സ്വ​ന്തം ആ​രാ​ധ​ക​രു​ടെ മു​ന്നി​ല്‍ ത​ക​ര്‍പ്പ​ന്‍ ജ​യം തേ​ടി​യി​റ​ങ്ങി​യ എ​ടി​കെ​യെ ഡേ​വി​ഡ് വി​ല്യം​സ്, എ​ഡു ഗാ​ര്‍സി​യ എ​ന്നി​വ​രു​ടെ ഇ​ര​ട്ട ഗോ​ളും റോ​യ് കൃ​ഷ്ണ​യു​ടെ ഒ​രു ഗോ​ളു​മാ​ണ് മി​ക​ച്ച ജ​യ​മൊ​രു​ക്കി​യ​ത്.

തു​ട​ക്കം മു​ത​ല്‍ എ​ടി​കെ​യു​ടെ ആ​ക്ര​മ​ണ​മാ​യി​രു​ന്നു. ഗോ​ള്‍കീ​പ്പ​ര്‍ ക​മാ​ല്‍ജി​ത് സിം​ഗി​ന്‍റെ മി​ക​ച്ച ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ള്‍ ഹൈ​ദ​രാ​ബാ​ദി​നു തു​ണ​യാ​യി. എ​ടി​കെ​യു​ടെ പ​ല ഷോ​ട്ടു​ക​ളും ഗോ​ളി​യെ ക​ട​ന്നു പോ​യ​പ്പോ​ള്‍ ഗോ​ള്‍പോ​സ്റ്റും ര​ക്ഷ​യാ​യി. എ​ന്നാ​ല്‍ 25-ാം മി​നി​റ്റി​ല്‍ എ​ടി​കെ​യെ വി​ല്യം​സ് മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടു മി​നി​റ്റ് ക​ഴി​ഞ്ഞ് കൃ​ഷ്ണ​യും വി​ല്യം​സു​മാ​യു​ള്ള നീ​ക്കം ഗോ​ളി​ല്‍ അ​വ​സാ​നി​ച്ചു. കൃ​ഷ്ണ​യാ​ണ് വ​ല​കു​ലു​ക്കി​യ​ത്. 44-ാം മി​നി​റ്റി​ല്‍ വി​ല്യം​സ് എ​ടി​കെ​യു​ടെ ജ​യം ഉ​റ​പ്പി​ച്ച് സ്വ​ന്തം പേ​രി​ല്‍ ര​ണ്ടാം ഗോ​ളും കു​റി​ച്ചു.

ര​ണ്ടാം പ​കു​തി​യി​ലും ക​ളി​യി​ല്‍ പൂ​ര്‍ണ​മാ​യി നി​യ​ന്ത്ര​ണം പാ​ലി​ച്ച എ​ടി​കെ ആ​ക്ര​മ​ണം അ​ഴി​ച്ച​വി​ട്ടു​കൊ​ണ്ടി​രു​ന്നു. 88-ാം മി​നി​റ്റി​ല്‍ എ​ഡു ഗാ​ര്‍സി​യ​യു​ടെ ഊ​ഴ​മാ​യി​രു​ന്നു. പ്രാ​ബി​ര്‍ ദാ​സ് വ​ല​തു പാ​ര്‍ശ്വ​ത്തി​ല്‍ ന​ട​ത്തി​യ മു​ന്നേ​റ്റ​മാ​ണ് ഗോ​ളി​നു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്. പ്രാ​ബി​റി​ന്‍റെ ക്രോ​സ് ബോ​ക്‌​സി​നു പു​റ​ത്തു​നി​ന്ന ഗാ​ര്‍സി​യ​യ്ക്കു ല​ഭി​ച്ചു. ഗാ​ര്‍സി​യ പ​ന്ത് വ​ല​യി​ലാ​ക്കി. 90+4-ാം മി​നി​റ്റി​ല്‍ ഗാ​ര്‍സി​യ ര​ണ്ടാം ഗോ​ളും നേ​ടി. ഇ​തോ​ടെ എ​ടി​കെ 5-0ന്‍റെ ​ജ​യം കു​റി​ച്ചു.