+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക മി​ലി​ട്ട​റി ഗെ​യിം​സി​ല്‍ ഇ​ര്‍ഫാ​നു മെ​ഡ​ല്‍ ന​ഷ്ടം

വു​ഹാ​ന്‍ (ചൈ​ന): മ​ല​യാ​ളി​താ​രം ഒ​ളി​മ്പ്യ​ന്‍ കെ.​ടി. ഇ​ര്‍ഫാ​ന് ഏ​ഴാ​മ​ത് മി​ലി​ട്ട​റി ലോ​ക ഗെ​യിം​സി​ല്‍ മെ​ഡ​ല്‍ ന​ഷ്ടം. 20 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ ഇ​ര്‍ഫാ​ന് നാ​ലാം സ്ഥാ​ന​ത്തെ​ത്താ​ന
ലോ​ക മി​ലി​ട്ട​റി ഗെ​യിം​സി​ല്‍ ഇ​ര്‍ഫാ​നു മെ​ഡ​ല്‍ ന​ഷ്ടം
വു​ഹാ​ന്‍ (ചൈ​ന): മ​ല​യാ​ളി​താ​രം ഒ​ളി​മ്പ്യ​ന്‍ കെ.​ടി. ഇ​ര്‍ഫാ​ന് ഏ​ഴാ​മ​ത് മി​ലി​ട്ട​റി ലോ​ക ഗെ​യിം​സി​ല്‍ മെ​ഡ​ല്‍ ന​ഷ്ടം. 20 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ ഇ​ര്‍ഫാ​ന് നാ​ലാം സ്ഥാ​ന​ത്തെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ. 1:25:09 സ​മ​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ത്തി​നു നാ​ലാം സ്ഥാ​നം കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു.
ചൈ​ന​യു​ടെ ഹു ​ഹാ​വോ (1:22:18) സ്വ​ര്‍ണ​വും യു​ക്രെ​യ്‌​ന്‍റെ ഷു​മി​ക് വി​ക്ട​ര്‍ (1:23:18) വെ​ള്ളി​യും സ്ലൊ​വാ​ക്യ​യു​ടെ യു​റാ​ഡ്‌​നി​ക് മി​റോ​സ്ലാ​വ് (1:24:16) വെ​ങ്ക​ല​വും നേ​ടി.

മാ​ര്‍ച്ചി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ ന​ട​ത്ത ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ ഇ​ര്‍ഫാ​ന്‍ അ​ടു​ത്ത വ​ര്‍ഷ​ത്തെ ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​നു യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്.