+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​സീ​സ് ട്വ​ന്‍റി 20 ടീ​മി​ല്‍ സ്മി​ത്തും വാ​ര്‍ണ​റും തി​രി​ച്ചെ​ത്തി

അ​ഡ്‌​ലെ​യ്ഡ്: ഓ​സ്‌​ട്രേ​ലി​യ​യു​ടെ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്ക് സ്റ്റീ​വ് സ്മി​ത്തും ഡേ​വി​ഡ് വാ​ര്‍ണ​റും തി​രി​ച്ചെ​ത്തി. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​
ഓ​സീ​സ് ട്വ​ന്‍റി 20 ടീ​മി​ല്‍ സ്മി​ത്തും  വാ​ര്‍ണ​റും തി​രി​ച്ചെ​ത്തി
അ​ഡ്‌​ലെ​യ്ഡ്: ഓ​സ്‌​ട്രേ​ലി​യ​യു​ടെ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്ക് സ്റ്റീ​വ് സ്മി​ത്തും ഡേ​വി​ഡ് വാ​ര്‍ണ​റും തി​രി​ച്ചെ​ത്തി. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലേ​ക്കാ​ണ് ഇ​രു​വ​രെയും വി​ളി​ച്ച​ത്. നാ​ളെ പ​ര​മ്പ​ര​യ്ക്കു തു​ട​ക്ക​മാ​കും. അ​ടു​ത്ത വ​ര്‍ഷം ഓ​സ്‌​ട്രേ​ലി​യ ആ​തി​ഥേ​യ​രാ​കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പി​നു​ള്ള ഒ​രു​ക്ക​ത്തി​നാ​ണ് സ്മി​ത്തി​നെ​യും വാ​ര്‍ണ​റെ​യും ടീ​മി​ലെ​ത്തി​ക്കുന്ന​ത്.

പ​ന്തു ചു​രു​ണ്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വ​ര്‍ഷം വി​ല​ക്കി​ലാ​യി​രു​ന്ന ഇ​രു​വ​രും ഓ​സ്‌​ട്രേ​ലി​യ​യു​ടെ ടെ​സ്റ്റ്, ഏ​ക​ദി​നം, ട്വ​ന്‍റി 20 ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി. ക​ഴി​ഞ്ഞ ഏ​ക​ദി​ന​ത്തി​ലും ആ​ഷ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യിലും സ്മി​ത്തും വാ​ര്‍ണ​റും ഉ​ള്‍പ്പെ​ട്ടി​രു​ന്നു. ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലും വെ​ന്നി​ക്കൊ​ടി​പാ​റി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് ട്വ​ന്‍റി 20 ലോ​ക​ക​പ്പ് നേ​ടാ​നാ​യി​ട്ടി​ല്ല. 2010ല്‍ ​ഫൈ​ന​ലി​ലെ​ത്തി​യ​താ​ണ് ഏ​റ്റ​വും വ​ലി​യ നേ​ട്ടം.

അ​ടു​ത്ത ഒ​ക‌്ടോ​ബ​റി​ല്‍ നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പി​നെ ല​ക്ഷ്യ​മി​ട്ട് ടീ​മി​നെ ഒ​രു​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​പ്പാ​യാ​ണ് സെ​ല​ക്ട​ര്‍മാ​ര്‍ പ​ര​മ്പ​ര​യെ കാ​ണു​ന്ന​ത്. ആ​രോ​ണ്‍ ഫി​ഞ്ചാ​ണ് നാ​യ​ക​ന്‍.

ആ​ഷ​സ് പ​ര​മ്പ​ര​യി​ലൂ​ടെ ടെ​സ്റ്റി​ല്‍ തി​രി​ച്ചെ​ത്തി​യ സ്മി​ത്ത് പ​ര​മ്പ​ര​യി​ല്‍ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ഈ ​പ​ര​മ്പ​ര​യി​ല്‍ വാ​ര്‍ണ​ര്‍ പ​രാ​ജ​യ​മാ​യി​രു​ന്നെ​ങ്കി​ലും ഓ​സ്‌​ട്രേ​ലി​യ​യ്ക്കാ​യി ട്വ​ന്‍റി 20യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സ് നേ​ടി​യി​ട്ടു​ള്ള താ​ര​ത്തെ ഒ​ഴി​വാ​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. ഫി​ഞ്ചി​നൊ​പ്പം വാ​ര്‍ണ​റാ​കും ഇ​ന്നിം​ഗ്‌​സ് ഓ​പ്പ​ണ്‍ ചെ​യ്യു​ക. പാ​റ്റ് ക​മ്മി​ന്‍സും മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കും ബൗ​ളിം​ഗി​ല്‍ കു​ന്ത​മു​ന​ക​ളാ​കും. ഇ​വ​ര്‍ക്കൊ​പ്പം ആ​ന്‍ഡ്രൂ ടൈ, ​കെ​യ്ന്‍ റി​ച്ചാ​ര്‍ഡ്‌​സ​ണ്‍, ബി​ല്ലി സ്റ്റാ​ന്‍ലേ​ക് എ​ന്നി​വ​രു​മു​ണ്ടാ​കും.