+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​​ൽ ക്ലാ​​സി​​ക്കോ ഡി​​സം​​ബ​​ർ 18ന്

സ് പെ​​യി​​നി​​ൽ ക​​റ്റാ​​ല​​ൻ സ്വാ​​ത​​ന്ത്ര്യ പ്ര​​ക്ഷോ​​ഭം രൂ​​ക്ഷ​​മാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ്പാ​​നി​​ഷ് ലാ ​​ലിഗ ഫു​​ട്ബോ​​ളി​​ൽ ഈ ​​ശ​​നി​​യാ​​ഴ്ച ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന റ​​യ​​ൽ മ
എ​​ൽ ക്ലാ​​സി​​ക്കോ ഡി​​സം​​ബ​​ർ 18ന്
സ് പെ​​യി​​നി​​ൽ ക​​റ്റാ​​ല​​ൻ സ്വാ​​ത​​ന്ത്ര്യ പ്ര​​ക്ഷോ​​ഭം രൂ​​ക്ഷ​​മാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ്പാ​​നി​​ഷ് ലാ ​​ലിഗ ഫു​​ട്ബോ​​ളി​​ൽ ഈ ​​ശ​​നി​​യാ​​ഴ്ച ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന റ​​യ​​ൽ മാ​​ഡ്രി​​ഡ് x ബാ​​ഴ്സ​​ലോ​​ണ എ​​ഫ്സി എ​​ൽ ക്ലാ​​സി​​ക്കോ പോ​​രാ​​ട്ടം ഡി​​സം​​ബ​​ർ 18നു ​​ന​​ട​​ത്തും. സ്പാ​​നി​​ഷ് ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ (ആ​​ർ​​എ​​ഫ്ഇ​​എ​​ഫ്) ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ ത​​ട്ട​​ക​​മാ​​യ ന്യൂ​​കാ​​ന്പി​​ലാ​​ണ് ശ​​നി​​യാ​​ഴ്ച സീ​​സ​​ണി​​ലെ ആ​​ദ്യ എ​​ൽ ക്ലാ​​സി​​ക്കോ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്.

കാ​​റ്റ​​ലോ​​ണി​​യ സ്വ​​ത​​ന്ത്ര​​മാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് 2017ൽ ​​പ്ര​​മേ​​യം പാ​​സാ​​ക്കാ​​ൻ മു​​ൻ​​കൈ​​യെ​​ടു​​ത്ത ഒ​​ന്പ​​ത് നേ​​താ​​ക്ക​​ളെ ത​​ട​​വു​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് പ്ര​​ക്ഷോ​​ഭം രൂ​​ക്ഷ​​മാ​​യ​​ത്. ലീ​​ഗി​​ൽ ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 19 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്സ​​ലോ​​ണ ഒ​​ന്നാ​​മ​​താ​​ണ്. 18 പോ​​യി​​ന്‍റു​​ള്ള റ​​യ​​ൽ ര​​ണ്ടാ​​മ​​തു​​ണ്ട്.