മഡ്ഗാവ്: ഐഎസ്എലിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ എഫ്സി ഗോവയ്ക്ക് മിന്നുംജയത്തുടക്കം. മുൻ ചാന്പ്യന്മാരായ ചെന്നൈയിൻ എഫ്സിയെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് ഗോവ സ്വന്തം തട്ടകത്തിൽവച്ചു കീഴടക്കിയത്. ഡൗണ്ഗെൽ (30-ാം മിനിറ്റ്), കഴിഞ്ഞ സീസണിലെ ഗോൾവേട്ടക്കാരനായ ഫെറാൻ കൊറോമിനസ് (62-ാം മിനിറ്റ്), കാർലോസ് പെന്ന (81-ാം മിനിറ്റ്) എന്നിവരാണ് ഗോവയ്ക്കായി വല കുലുക്കിയത്.