റാഞ്ചി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുശേഷം ഇന്ത്യൻ ടീമിൽനിന്ന് വിട്ടുനിൽക്കുന്ന മുതിർന്ന താരം എം.എസ്. ധോണി ഇന്നലെ ടീമിന്റെ ഡ്രസിംഗ് റൂമിലെത്തി. ധോണിയുടെ നാടായ റാഞ്ചിയിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ ജയത്തിനുശേഷമായിരുന്നു അദ്ദേഹം ടീം അംഗങ്ങൾക്കൊപ്പം സമയം പങ്കിട്ടത്. ജാർഖണ്ഡിന്റെ താരവും ഇന്ത്യക്കായി റാഞ്ചിയിൽ അരങ്ങേറ്റം നടത്തിയ ഷഹ്ബാസ് നദീമുമായി ധോണി ഏറെ നേരം സംസാരിച്ചു. ഷഹ്ബാസിനൊപ്പം ധോണി നിൽക്കുന്ന ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തു. ഇന്ത്യൻ മുഖ്യപരിശീലകനായ രവി ശാസ്ത്രിയും ധോണിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തു.
റാഞ്ചി ടെസ്റ്റിന്റെ മൂന്നാം ദിനം ധോണി പുതിയതായി സ്വന്തമാക്കിയ ജോൻഗ മോഡൽ ജീപ്പുമായി നഗരത്തിലൂടെ സഞ്ചരിച്ചത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നതാണ് ജോൻഗ. വാഹനപ്രേമിയായ ധോണി പഞ്ചാബിൽനിന്നാണ് 1999 മോഡലായ ഈ വാഹനം സ്വന്തമാക്കിയത്.