തൃശൂർ: സംസ്ഥാന സബ് ജൂണിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 25, 26, 27 തീയതികളിൽ പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂൾ ഗ്രൗണ്ടിൽ നടത്തും. 14 ജില്ലകളിൽനിന്നായി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകൾ പങ്കെടുക്കും. ലീഗ്, നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരം.