ജയ്പുർ: ഓസ്ട്രേലിയൻ മുൻ ക്രിക്കറ്ററായ ആൻഡ്രൂ മക്ഡൊണാൾഡ് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകൻ. രാജസ്ഥാൻ റോയൽസ് ഇന്നലെയാണ് അദ്ദേഹത്തെ പരിശീലകനായി നിയമിച്ചത്. മൂന്ന് വർഷത്തേക്കാണ് കരാർ. 2009 ഐപിഎൽ സീസണിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ താരമായിരുന്നു മക്ഡൊണാൾഡ്. 2012-13ൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിലെത്തി. റോയൽ ചലഞ്ചേഴ്സിന്റെ ബൗളിംഗ് പരിശീലകനായും പ്രവർത്തിച്ചു.