+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​​ലോ ഏ​​ലേ​​ലോ യെ​​ല്ലോ...

ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ആ​​റാം സീ​​സ​​ണ്‍ കി​​ക്കോ​​ഫി​​ന് മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക് മു​​ന്പു​​ത​​ന്നെ കൊ​​ച്ചി​​യെ മ​​ഞ്ഞ​​ക്ക​​ട​​ലാ​​ക്കി ‘മ​​ഞ്ഞ​​പ്പ​​ട ആ​​രാ​​ധ​​ക​​ർ’. 36,298 ഫു​ട്ബോ​ൾ
ഏ​​ലോ ഏ​​ലേ​​ലോ യെ​​ല്ലോ...
ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ആ​​റാം സീ​​സ​​ണ്‍ കി​​ക്കോ​​ഫി​​ന് മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക് മു​​ന്പു​​ത​​ന്നെ കൊ​​ച്ചി​​യെ മ​​ഞ്ഞ​​ക്ക​​ട​​ലാ​​ക്കി ‘മ​​ഞ്ഞ​​പ്പ​​ട ആ​​രാ​​ധ​​ക​​ർ’. 36,298 ഫു​ട്ബോ​ൾ ആ​രാ​ധ​ക​രാ​ണ് ഇ​ന്ന​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ അ​ണി​നി​ര​ന്ന​ത്. എ​​ടി​​കെ​​ക്കെ​​തി​​രാ​​യ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം കാ​​ണാ​​നാ​​യി കേ​​ര​​ള​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽനി​​ന്ന് അ​ണി​യി​ച്ചൊ​രു​ക്കി​യ 41 ബ​​സു​​ക​​ളി​​ലും ബ്ലാ​​സ്റ്റേ​​ഴ്സ് ആ​​രാ​​ധ​​ക​രെത്തി. ആ​​രാ​​ധ​​ക​​ർ ബ​സ് അ​ണി​യി​ച്ചൊ​രു​ക്കി​യെ​ത്തി​യ ചി​​ത്ര​​ങ്ങ​​ൾ ക്ല​​ബ് ഔദ്യോഗിക സ​​മൂ​​ഹ്യ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കു​​വ​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം വ​​ർ​​ഷ​​മാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സും എ​​ടി​​കെ​​യും ഉ​​ദ്ഘാ​​ട​​ന​​മ​​ത്സ​​ര​​ത്തി​​ൽ നേ​​ർ​​ക്കു​​നേ​​ർ വ​​രു​​ന്ന​​ത്.

വൈ​​കു​​ന്നേ​​രം 6.30ന് ​​തു​​ട​​ങ്ങി​​യ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ ബോ​​ളി​​വു​​ഡ് താ​​ര​​ങ്ങ​​ളാ​​യ ടൈ​​ഗ​​ർ ഷെ​​റോ​​ഫ്, ദി​​ഷ പ​​ഠാ​​ണി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ അ​​ര​​ങ്ങേ​​റി. ബി​​സി​​സി​​ഐ നി​​യു​​ക്ത അ​​ധ്യ​​ക്ഷ​​ൻ സൗ​​ര​​വ് ഗാം​​ഗു​​ലി, ബ്ലാ​​സ്റ്റേ​​ഴ്സ് ഉ​​ട​​മ​​ക​​ളി​​ലൊ​​രാ​​ളാ​​യ ചി​​ര​​ഞ്ജീ​​വി, നി​​ത അം​​ബാ​​നി തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​ർ പ​​ങ്കെ​​ടു​​ത്തു.