മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ നിലവിലെ ജേതാക്കാളായ യുവന്റസിനു ജയം. ഹോം മത്സരത്തിൽ 2-1ന് ബൊലോഗ്നയെയാണ് യുവന്റസ് കീഴടക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ 19-ാം മിനിറ്റിൽ യുവന്റസിനെ മുന്നിലെത്തിച്ചെങ്കിലും 26-ാം മിനിറ്റിൽ ഡാനിലോയിലൂടെ ബൊലോഗ്ന ഒപ്പമെത്തി. 54-ാം മിനിറ്റിൽ മിരാലം പജാനിക്കിലൂടെ യുവന്റസ് വിജയഗോൾ നേടി.
റൊമേലു ലുകാക്കു (38, 45-പെനൽറ്റി), ലൗതാരൊ മാർട്ടിനസ് (2, 71-പെനൽറ്റി) എന്നിവരുടെ ഇരട്ട ഗോളിന്റെ കരുത്തിൽ ഇന്റർമിലാൻ 4-3ന് സസോളോയെ കീഴടക്കി. 73-ാം മിനിറ്റുവരെ 4-1നു മുന്നിൽനിന്നശേഷമായിരുന്നു ഇന്റർ രണ്ട് ഗോൾകൂടി വഴങ്ങിയത്. ലീഗിൽ എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 22 പോയിന്റുമായി യുവന്റസ് ഒന്നാമത് തുടരുന്നു. 21 പോയിന്റുമായി ഇന്റർമിലാൻ തൊട്ട് പിന്നിലുണ്ട്.