റാഞ്ചി: ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിയിൽനിന്ന് ടോസ് ഭാഗ്യം അകന്നിട്ട് നാളുകളായി. റാഞ്ചി ടെസ്റ്റിലും അതിനു മാറ്റമുണ്ടായില്ല. വിദേശ പരന്പരകളിൽ തുടർച്ചയായ ഏഴാം തവണയും അതോടെ ടോസ് ഡുപ്ലസിക്ക് എതിരായി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തുടർച്ചയായ 10-ാം തവണയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ടോസ് ലഭിക്കാതിരിക്കുന്നത്.
ടോസിലെ ഭാഗ്യം തുണയ്ക്കാനായി പ്രോക്സി ക്യാപ്റ്റനായി (ടോസ് വിളിക്കാനായി മറ്റൊരു കളിക്കാരനെ ഉപയോഗിക്കുന്നത്) ടെംബാ ബൗമയെയുമായാണ് ഡുപ്ലസി ഇന്നലെ എത്തിയത്. ബൗമ ടോസ് വിളിച്ചിട്ടും ദക്ഷിണാഫ്രിക്കയുടെ നിർഭാഗ്യം മാറിയില്ല.