ജോഹർ ബഹ്റു (മലേഷ്യ): ഒന്‍പതാമത് സുൽത്താൻ ഓഫ് ജോഹർ കപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. മൂന്നാം സ്ഥാന പോരാട്ടം മലേഷ്യയും ജപ്പാനും തമ്മിലാണ്. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്നലെ ഇംഗ്ലണ്ടുമായി 3-3 സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യയുടെ മടങ്ങിവരവ്. ഷിലനന്ദ് ലക്ര (48-ാം മിനിറ്റ്), മൻദീപ് മോർ (51-ാം മിനിറ്റ്), ശർധ ത്രിവാരി (57-ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്.