കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) പ്രസിഡന്റ് ജയേഷ് ജോര്‍ജിന്റെ നേതൃത്വത്തില്‍ അസോസിയേഷനില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി മുന്‍ കെസിഎ ഭാരവാഹികള്‍. ഏകദേശം രണ്ടരക്കോടിയുടെ ക്രമക്കേടാണ് നടത്തിയിരിക്കുന്നതെന്നു കെസിഎ അംഗവും തൃശൂര്‍ ക്രിക്കറ്റ് അസോസിയേഷന് മുന്‍ സെക്രട്ടറിയും ക്ലീന്‍ ക്രിക്കറ്റ് മൂവ്മെന്റ് പ്രവര്‍ത്തകനുമായ പ്രമോദ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ജയേഷ് ജോര്‍ജ് കെസിഎയുടെ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, അസോസിയേഷന് സ്റ്റേഡിയം പ്രോജക്ട് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന 2013 ഏപ്രില്‍ ഒന്ന് മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള സമയത്താണ് ക്രമക്കേട് നടത്തിയത്. ജയേഷ് ജോര്‍ജിന്റെ ബേനാമി കമ്പനികളായ ഡോട്ടഡ് ലൈന്‍സ്, യാക്കാ അസോസിയേറ്റ്സ്, ഗ്രീന്‍ വിക്കറ്റ്സ് എന്നീ സ്ഥാപനങ്ങള്‍ വഴി കെസിഎയുടെ അക്കൗണ്ടില്‍നിന്നു തുക മാറ്റി.
ഫുട്ബോള്‍ മത്സരങ്ങള്‍ക്കായി 2017 ല്‍ ഫുട്ബോള്‍ അസോസിയേഷനു പാട്ടത്തിനു നല്കിയ സ്റ്റേഡിയത്തിന്റെ പരിപാലനം അവര്‍തന്നെ നടത്തിയിരുന്ന കാലയളവില്‍ കെസിഎയുടെ ഫണ്ടില്‍നിന്നു സ്റ്റേഡിയം പരിപാലനത്തിനു തുക ചെലവഴിച്ചതായി കാണിച്ചും ക്രമക്കേട് നടത്തിയെന്നു പ്രമോദ് ആരോപിച്ചു.അസോസിയേഷന്റെ 2011 മുതലുള്ള എല്ലാ കണക്കുകളും ഒരു സ്വതന്ത്ര ഓഡിറ്റിംഗ് ഏജന്‍സിയെക്കൊണ്ട് ഓഡിറ്റ് ചെയ്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നു പ്രമോദ് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ കെസിഎ മുന്‍ വൈസ് പ്രസിഡന്റ് റോങ്ക്ലിന്‍ ജോണ്‍, മുന്‍ രഞ്ജി താരങ്ങളായ ഇട്ടി ചെറിയാന്, സന്തോഷ് കരുണാകരന് തുടങ്ങിയവരും പങ്കെടുത്തു.