കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആറാം സീസണിൽ പെയിന്റ് നിർമാതാക്കളായ ഏഷ്യൻ പെയിന്റ്സ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ ഔദ്യോഗിക സ്പോണ്‍സറാകും. ഏഷ്യൻ പെയിന്റ്സിന്റെ ലോഗോ പതിപ്പിച്ച ജഴ്സിയണിഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരങ്ങൾ ഗ്രൗണ്ടിലിറങ്ങുക. ജഴ്സിയുടെ കോളറിനു താഴെയാണ് ഏഷ്യൻ പെയിന്റ്സിന്റെ ലോഗോയുണ്ടാവുക.