ന്യൂഡൽഹി: താനെങ്ങനെ ക്യാപ്റ്റൻ കൂളായി എന്നതിനെക്കുറിച്ച് ഒരു ദേശീയ ടെലിവിഷൻ ചാനലിനു നല്കിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി. എല്ലാവരെയുംപോലെ ദേഷ്യംവരുകയും അസ്വസ്ഥനാവുകയും ചെയ്യുന്ന സാധാരണക്കാരനാണ് ഞാനും. ഗ്രൗണ്ടിൽ കാര്യങ്ങൾ നമ്മൾ വിചാരിച്ച പോലെ നടക്കുന്നില്ലെങ്കിൽ ദേഷ്യം വരാറുണ്ട്, അസ്വസ്ഥനാവാറുമുണ്ട്.
നമ്മൾ ഇന്ത്യക്കാർ എല്ലാ കാര്യത്തിലും പെട്ടെന്ന് വികാരം കൊള്ളുന്നവരാണ്. എല്ലാത്തിലും ഒരു നിയന്ത്രണം വേണമെന്ന പക്ഷക്കാരനാണ് ഞാൻ. അതുകൊണ്ടാണ് ഗ്രൗണ്ടിൽവച്ച് മറ്റു കളിക്കാരെ അപേക്ഷിച്ച് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നത്- ധോണി പറഞ്ഞു.