+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​​ആ​​ർ 700

സൂ​​റി​​ച്ച്: ഫു​​ട്ബോ​​ൾ ക​​രി​​യ​​റി​​ൽ 700 ഗോ​​ളു​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ. യൂ​​റോ ക​​പ്പ് യോ​​ഗ്യ​​ത​​യി​​ൽ യു​​ക്രെ​​യ്നി​​ന
സി​​ആ​​ർ 700
സൂ​​റി​​ച്ച്: ഫു​​ട്ബോ​​ൾ ക​​രി​​യ​​റി​​ൽ 700 ഗോ​​ളു​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ. യൂ​​റോ ക​​പ്പ് യോ​​ഗ്യ​​ത​​യി​​ൽ യു​​ക്രെ​​യ്നി​​നെ​​തി​​രെ ഗോ​​ൾ നേ​​ടി​​യാ​​ണ് സി​​ആ​​ർ 7 എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന റൊ​​ണാ​​ൾ​​ഡോ ക്ല​​ബ്, രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി 700 ഗോ​​ൾ എ​​ന്ന നേ​​ട്ട​​ത്തി​​ൽ എ​​ത്തി​​യ​​ത്. റൊ​​ണാ​​ൾ​​ഡോ ഗോ​​ൾ (72 പെ​​ന​​ൽ​​റ്റി)) നേ​​ടി​​യെ​​ങ്കി​​ലും ഗ്രൂ​​പ്പ് ബി​​യി​​ൽ പോ​​ർ​​ച്ചു​​ഗ​​ൽ ഏ​​വേ മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്നി​​നെ​​തി​​രെ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ദേ​​ശീ​​യ ജേ​​ഴ്സി​​യി​​ൽ 95-ാം ഗോ​​ളാ​​ണ് റൊ​​ണാ​​ൾ​​ഡോ നേ​​ടി​​യ​​ത്. സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നു വേ​​ണ്ടി​​യാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ, 450 എ​​ണ്ണം. ഇം​​ഗ്ലീഷ് ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​നൈ​​റ്റ​​ഡി​​നാ​​യി 118ഉം ​​ആ​​ദ്യ ക്ല​​ബ്ബാ​​യ സ്പോ​​ർ​​ടിം​​ഗി​​നു വേ​​ണ്ടി അ​​ഞ്ച് ഗോ​​ളും നേ​​ടി​​യ റൊ​​ണാ​​ൾ​​ഡോ നി​​ല​​വി​​ലെ ക്ല​​ബ്ബാ​​യ യു​​വ​​ന്‍റ​​സി​​നാ​​യി 32 ത​​വ​​ണ വ​​ല​​കു​​ലു​​ക്കി. സോ​​ക്ക​​ൻ സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ഫൗ​​ണ്ടേ​​ഷ​​ന്‍റെ ക​​ണ​​ക്കു പ്ര​​കാ​​രം ചെ​​ക്-​​ഓ​​സ്ട്രി​​യ​​ൻ താ​​ര​​മാ​​യ ജോ​​സ​​ഫ് ബി​​കാ​​ൻ (805), ബ്ര​​സീ​​ലി​​ന്‍റെ റൊ​​മാ​​രി​​യോ (772), പെ​​ലെ (767), ഹ​​ങ്ക​​റി​​യു​​ടെ ഫ്രാ​​ങ്ക് പു​​ഷ്കാ​​സ് (746), ജ​​ർ​​മ​​നി​​യു​​ടെ ജെ​​ർ​​ഡ് മ്യൂ​​ള​​ർ (735) എ​​ന്നി​​വ​​രാ​​ണ് 700ൽ ​​കൂ​​ടു​​ത​​ൽ ഗോ​​ളു​​ക​​ൾ നേ​​ടി​​യ ഇ​​തി​​ഹാ​​സ​​ങ്ങ​​ൾ.

ഈ ​​ജ​​യ​​ത്തോ​​ടെ 2020 യൂ​​റോ​​യ്ക്കു​​ള്ള യോ​​ഗ്യ​​ത​​യും യു​​ക്രെ​​യ്ൻ സ്വ​​ന്ത​​മാ​​ക്കി. ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 11 പോ​​യി​​ന്‍റു​​മാ​​യി പോ​​ർ​​ച്ചു​​ഗ​​ൽ ഗ്രൂ​​പ്പ് ബി​​യി​​ൽ ര​​ണ്ടാ​​മ​​താ​​ണ്. ഏ​​ഴ് ക​​ളി​​യി​​ൽ 19 പോ​​യി​​ന്‍റു​​ള്ള യു​​ക്രെ​​യ്നാ​​ണ് ഒ​​ന്നാ​​മ​​ത്. ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ സെ​​ർ​​ബി​​യ 2-1ന് ​​ലി​​ത്വാ​​നി​​യ​​യെ കീ​​ഴ​​ട​​ക്കി യൂ​​റോ സാ​​ധ്യ​​ത നി​​ല​​നി​​ർ​​ത്തി.